കോഴിക്കോട്: വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ.പി സതീദേവിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ ആറ് പരാതികൾ തീർപ്പാക്കി. 37 പരാതികളാണ് പരിഗണിച്ചത്. രണ്ട് പരാതികൾ പെലീസ് റിപ്പോർട്ടിനായി അയച്ചു. 26 പരാതികൾ അടുത്ത അദാലത്തിൽ പരിഗണിക്കുന്നതിനായി മാറ്റി.
സൗജന്യ നിയമ സഹായത്തിനായി മൂന്ന് കേസുകൾ ഡിസ്ട്രിക്റ്റ് ലീഗൽ സർവീസ് അതോറിറ്റിക്ക് കൈമാറി.
കുടുംബ ജീവിതത്തിലെയും ഗാര്‍ഹിക ചുറ്റുപാടുകളിലെയും പ്രശ്നങ്ങള്‍, അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍, തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തുടങ്ങിയ വിവിധ വിഷയങ്ങളാണ് കമ്മീഷന്റെ മുന്നിൽ വന്നത്.
അദാലത്തിൽ വനിതാ കമ്മീഷൻ ഡയറക്ടർ ഷാജി സുഗുണൻ, അഡ്വ. ജെമിനി, കൗൺസിലർമാരായ അഖില ലക്ഷ്മി, ജിഷ്ണ, നിത്യ, ഐശ്വര്യ, എ എസ് ഐ നിഷ തുടങ്ങിയവർ പങ്കെടുത്തു.

