കോഴിക്കോട്: കേരള ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് ക്ഷേമനിധി കുടിശ്ശികയുടെ ഒന്നിച്ചുളള അടവ് ഒഴിവാക്കേണ്ടതിനായി അംശാദായം കൃത്യസമയത്തിനുളളിൽത്തന്നെ അടക്കേണ്ടതാണെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. www.peedika.kerala.gov.in എന്ന വെബ്‌സൈറ്റിലെ ക്വിക്ക് പേ എന്ന സംവിധാനത്തിലൂടെ എല്ലാ മാസവും അടവാക്കാവുന്നതാണ്. എല്ലാ സ്ഥാപനങ്ങളും അവരുടെ തൊഴിലാളികളുടെ അർഹമായ ആനുകൂല്യങ്ങൾക്കുളള അപേക്ഷകൾ കാലതാമസം കൂടാതെ ഓഫീസിൽ സമർപ്പിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.ഫോൺ : 0495 2372434

