കമ്പനി സെക്രട്ടറി ഒഴിവ്
കോഴിക്കോട്: എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന അർധ സർക്കാർ സ്ഥാപനത്തിൽ കമ്പനി സെക്രട്ടറി തസ്തികയിൽ ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്ത ഒരു താൽക്കാലിക ഒഴിവ് (ശമ്പളം 75,000/-) നിലവിലുണ്ട്. ബിരുദം, അസോസിയേറ്റ് കമ്പനി സെക്രട്ടറി, രണ്ട് വർഷത്തിൽ കുറയാത്ത തൊഴിൽ പരിചയം എന്നീ യോഗ്യതകളുള്ള (എൽഎൽബി അഭിലഷണീയം) 18-30 പ്രായപരിധിയിലുള്ള (ഇളവുകൾ അനുവദനീയം) തൽപ്പരരായ ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി ആറിന് മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമാനാധികാരിയിൽ നിന്നുമുള്ള എൻഒസി ഹാജരാക്കണം.