കോഴിക്കോട്: എല്ലാ ട്രെയിനുകളിലും ജനറൽ കൊച്ചുകൾ കൂടുതൽ അനുവദിക്കണമെന്ന് മലബാർ റെയിൽവെ ഡെവലപ്പ്മെന്റ് കൺസിൽ (മർഡാക്ക് ) യോഗം ആവശ്യപ്പെട്ടു.
ഇപ്പോൾ സ്ലീപ്പർ കോച്ചുകൾ പോലും എണ്ണം കുറച്ചു എസി കോച്ചുകൾക്ക് പ്രാധാന്യം നൽകുകയാണ് റെയിൽവേ ചെയ്യുന്നത് റെയിൽവേ യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തണമെന്നും സ്ത്രീ യാത്രക്കാർക്ക് എല്ലാ ട്രെയി നുകളിലും ഒരു കോച്ചു കൂടി അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ പ്രസിഡന്റ്
എം പി മൊയ്‌തീൻ കോയ
കണ്ണൻ കടവ് അധ്യക്ഷത വഹിച്ചു.
കോവിഡ് വ്യാപന കാലത്ത് നിർത്തി വെച്ച തീവണ്ടി സർവീസുകൾ
ഭാഗികമായി പുനരാരംഭിച്ചപ്പോൽ രോഗികൾ, ഭിന്നശേഷിക്കാർ, പരീക്ഷക്കായി യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾ എന്നിവർക്ക് ഇളവ് നൽകിയെങ്കിലും മുതിർന്ന പൗരന്മാർ അടക്കം അമ്പതോളം വിഭാഗങ്ങളുടെ ഇളവ് പുന:സ്ഥാ പിച്ചിട്ടില്ല. എല്ലാ വിഭാഗങ്ങൾക്കും ഇളവുകൾ പുന:സ്ഥാപിക്കണം.
സാധാരണക്കാർ ആശ്രയിക്കുന്ന പാസഞ്ചർ ട്രെയിൻ കോവിഡ് സമയത്തു എക്സ്പ്രസായി ഉയർത്തി ചാർജ് കൂട്ടി ഓടിയിരുന്നത് ഇപ്പോഴും തുടരുകയാണ്. സീസൺ ടിക്കറ്റ് അനുവദിക്കുന്നുവെങ്കിലും
വൻതുക ഈടാക്കി യാത്രക്കാരെ കൊള്ളയടിക്കുന്നു.
സാമ്പത്തിക ലാഭം ഇല്ലാത്ത കാരണം പറഞ്ഞു ഗ്രാമീണ സ്റ്റേഷനുകൾ എടുത്തു കളയാനുള്ള തീരുമാനം പിൻവലിക്കണമെന്നതടക്കമുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മാർഡാക്കിന്റെ നേതൃത്വത്തിൽ നവംബർ 24ന് വൈകിട്ട് 3 ന് റെയിൽവേ സ്റ്റേഷൻ പരിസരത്ത് ധർണ്ണ നടത്താൻ തീരുമാനിച്ചു.
കെ എം സുരേഷ് ബാബു,
സകരിയ പള്ളിക്കണ്ടി,
കെ കെ കോയ കോവൂർ,
ശങ്കരൻ നടുവണ്ണൂർ,
എം കെ ഉമ്മർ കൊയിലാണ്ടി എന്നിവർ സംസാരിച്ചു.

