കോഴിക്കോട്: പൂനൂർ പുഴയുടെ തീരത്ത് തോണിക്കടവത്ത് കണ്ടി പ്രദേശത്ത് ഭിത്തി നിർമാണത്തിന് തറക്കല്ലിട്ടു.
ആർഎംഎഫ് ഫണ്ടിൽ അനുവദിച്ച 80 ലക്ഷം രൂപയുടെ പ്രവൃത്തിയുടെ തറക്കല്ലിടൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ നിർവഹിച്ചു.
കൗൺസിലർ അഡ്വ. സി എം ജംഷീർ അധ്യക്ഷനായി.
എ മൂസഹാജി, ജോർജ് തോമസ്, മുരളീധരൻ, വിനോദ് പുന്നത്തൂർ ,
ഇ എം സന്തോഷ്, ലത്തീഫ്, സമീര്‍ എന്നിവർ സംസാരിച്ചു. എം ഷിംജിത്ത് സ്വാഗതവും
ഇഫ്തിയാർ നന്ദിയും പറഞ്ഞു.
ഭിത്തി നിർമാണത്തിന് തറക്കല്ലിട്ടു

