നവകേരള സദസ്സ്: സ്വാഗതസംഘം ഓഫീസ് തുറന്നു

കോഴിക്കോട്: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ കോഴിക്കോട് നോർത്ത്, സൗത്ത് മണ്ഡലങ്ങളുടെ സ്വാഗതസംഘം ഓഫീസ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു.

വി കെ കൃഷ്ണ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിലാണ് സ്വാഗതസംഘം ഓഫീസ് പ്രവർത്തിക്കുന്നത്. നവ കേരള സദസ്സിൻ്റെ മുന്നോടിയായുള്ള പ്രവർത്തനങ്ങൾ മണ്ഡലങ്ങളിൽ പുരോഗമിച്ച് വരികയാണെന്ന് തുടർന്ന് ചേർന്ന അവലോകന യോഗം വിലയിരുത്തി. വിവിധ സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടക്കുന്ന മുന്നൊരുക്കങ്ങളും വിലയിരുത്തി. നവംബർ 25ന് വൈകീട്ട് ആറിന് കോഴിക്കോട് ഫ്രീഡം സ്‌ക്വയറിലാണ് കോഴിക്കോട് നോർത്ത്, സൗത്ത് മണ്ഡലങ്ങളിലെ നവകേരള സദസ്സ്.

മേയർ ഡോ. ബീന ഫിലിപ്പ്, ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, കോർപ്പറേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ പി കെ. നാസർ, പി ദിവാകരൻ, സി രേഖ, ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ കെ ഇ ബൈജു, ഡെപ്യൂട്ടി കലക്ടർ ഇ അനിത കുമാരി, മുൻ മേയർ ടി പി ദാസൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *