കോഴിക്കോട്: കോര്‍പറേഷന്‍ പരിധിയിലെ വിവിധ സ്ഥാപനങ്ങളില്‍ കോര്‍പറേഷന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച തുമ്പൂര്‍മുഴി യൂണിറ്റുകളുടെ ഉദ്ഘാടനം കലക്ടറേറ്റ് വളപ്പില്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് മുഖ്യ പ്രഭാഷണം നടത്തി. ശുചിത്വമിഷന്റെ സഹായത്തോടെ 60 ലക്ഷം രൂപ വിനിയോഗിച്ച് 10 യൂണിറ്റുകളാണ് നിര്‍മ്മിച്ചത്.
ജൈവമാലിന്യ സംസ്‌കരണത്തിന് ഏറെ ഗുണകരമാകുന്ന മികച്ച സംവിധാനമാണ് തുമ്പൂര്‍മുഴി കമ്പോസ്റ്റിംഗ് രീതി. എ.ഡി.എം മുഹമ്മദ് റഫീഖ്, എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ പി.ടി പ്രസാദ്, ശുചിത്വ മിഷന്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ ഇ.ടി രാകേഷ്, കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ. മുനവര്‍ റഹ്മാന്‍, എഎക്‌സി അശ്വതി, ക്ലീന്‍ സിറ്റി മാനേജര്‍ ജീവന്‍ രാജ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഡെയ്‌സന്‍ എന്നിവര്‍ പങ്കെടുത്തു.

