തെരഞ്ഞെടുപ്പില്‍ ഹരിതചട്ടം പാലിക്കല്‍: മാജിക് ഷോ പര്യടനം ആരംഭിച്ചു

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനും ഹരിതചട്ടം പാലിക്കുന്നതിനും പൊതുജനങ്ങളിലും വിദ്യാര്‍ഥികളിലും അവബോധമുണ്ടാക്കുന്നതിന്റെ ഭാഗമായി ജില്ലാ ശുചിത്വ മിഷന്‍, ‘സ്വീപ്’ എന്നിവ ചേര്‍ന്നൊരുക്കിയ ‘ഹരിത മായാജാലം’ മാജിക് ഷോ ജില്ലയില്‍ പര്യടനം ആരംഭിച്ചു. മജീഷ്യന്‍ രാജീവ് മേമുണ്ടയുടെ നേതൃത്വത്തിലാണ് വിവിധ കോളേജുകളിലും പൊതുസ്ഥലങ്ങളിലും മാജിക് ഷോ അവതരിപ്പിക്കുന്നത്.

കോഴിക്കോട് കലക്ടറേറ്റില്‍ നടന്ന ജില്ലാതല ഉദ്ഘാടനം അസിസ്റ്റന്റ് കലക്ടര്‍ ഡോ. എസ് മോഹനപ്രിയ നിര്‍വഹിച്ചു. ജില്ലാ ശുചിത്വ മിഷന്‍ കോ-ഓഡിനേറ്റര്‍ ഇ.ടി രാകേഷ്, ഹരിത കേരള മിഷന്‍ കോഓഡിനേറ്റര്‍ ഷാജി സ്റ്റീഫന്‍, ഐ.വി.ഒ ഷാഹുല്‍ ഹമീദ്, സി.കെ സരിത്ത്, കെ.പി രാധാകൃഷ്ണന്‍, ഒ ജോതിഷ് എന്നിവര്‍ സംസാരിച്ചു. വിവിധ കോളേജുകളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ പരിപാടിയില്‍ പങ്കാളികളായി.

Leave a Reply

Your email address will not be published. Required fields are marked *