കേരള ഡിസബിലിറ്റി ഫെസ്റ്റ് ലോഗോ പ്രകാശനം

കോഴിക്കോട്: ജനുവരി 29 മുതല്‍ ഫെബ്രുവരി ഒന്ന് വരെ ബീച്ചില്‍ നടക്കുന്ന കേരള ഡിസബിലിറ്റി ഫെസ്റ്റിന്റെ ലോഗോ പ്രകാശനം ചെയ്തു. ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ്, മലാപ്പറമ്പ് വൊക്കേഷണല്‍ റീഹാബിലിറ്റേഷന്‍ സെന്ററിലെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. സംഘാടക സമിതി ചെയര്‍മാന്‍ ഡോ. റോഷന്‍ ബിജിലി, ജനറല്‍ കണ്‍വീനര്‍ ഡോ. എ.കെ അബ്ദുല്‍ഹക്കീം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.പി അബ്ദുല്‍കരീം, ഡോ. പി.വി ഗോപി രാജ്, ബൈജു ആയടത്തില്‍, കെ.ടി നദീര്‍, ഡോ. ഫായിസ് മുഹമ്മദ്, സൈലസ് സെബാസ്റ്റിയന്‍, സമീര്‍ സഫീറ മന്‍സില്‍, മുഹമ്മദ് ശുഐബ്, സന്ദേശ് ദാസ് പങ്കെടുത്തു. ഡിസബിലിറ്റി രംഗത്ത് പ്രവര്‍ത്തിക്കുന്ന കേരളത്തിലെ മുപ്പതോളം വരുന്ന സംഘടനകള്‍ തണല്‍ ദയ റീഹാബിലിറ്റേഷന്‍ ട്രസ്റ്റുമായി സഹകരിച്ചാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *