കോഴിക്കോട്: കൊയിലാണ്ടി നഗരസഭയിലെ എല്‍എസ്എസ്, യുഎസ്എസ്, എന്‍എംഎംഎസ് വിജയികളെയും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരെയും അനുമോദിച്ചു. പ്രതിഭാ സംഗമം നഗരസഭ ചെയര്‍പേഴ്സണ്‍ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന് അഡ്വ. കെ സത്യന് അധ്യക്ഷത വഹിച്ചു. മാന്ത്രികന് ശ്രീജിത്ത് വിയ്യൂര്‍ മുഖ്യാതിഥിയായി. സ്ഥിരം സമിതി അധ്യക്ഷരായ നിജില പറവക്കൊടി, കെ എ ഇന്ദിര, കെ ഷിജു, സി പ്രജില, ഇ കെ അജിത്ത്, കൗണ്‍സിലര്‍മാരായ രത്നവല്ലി, വി പി ഇബ്രാഹിംകുട്ടി, കെ വൈശാഖ്, നിര്‍വഹണ ഉദ്യോഗസ്ഥ കെ ലൈജു, പി കെ ശ്രീനി എന്നിവര്‍ സംസാരിച്ചു.
Related Posts
റാങ്ക് പട്ടിക റദ്ദാക്കി
കോഴിക്കോട്: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ യു പി സ്കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം, കാറ്റഗറി നമ്പര്‍: 517/2019) തസ്തികയുടെ റാങ്ക് പട്ടിക കാലാവധി പൂര്‍ത്തിയായതിനാല്‍ റദ്ദാക്കിയതായി പി.എസ്.സി…
മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: പട്ടിക വർഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വിവിധ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ 2024-25 വർഷം അഞ്ച്, ആറ് ക്ലാസ്സുകളിൽ പ്രവേശനം ലഭിക്കുന്നതിന് കോഴിക്കോട് ജില്ലയിൽ…
എഡ്യൂക്കേറ്റര്‍ നിയമനം
കോഴിക്കോട്: വെള്ളിമാടുകുന്ന് ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ഗേള്‍സില്‍ താല്‍ക്കാലിക എഡ്യൂക്കേറ്ററെ നിയമിക്കും. അഞ്ച് മുതല്‍ 18 വയസ്സ് വരെയുള്ള പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ വ്യക്തിഗത ശ്രദ്ധയും…

