കോഴിക്കോട്: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക പരിപോഷണ പരിപാടിയുടെ ഭാഗമായി തീരദേശ, ഗോത്രവര്‍ഗ മേഖലകളിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഡയറ്റിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 12ന് കോഴിക്കോട് ശിക്ഷക് സദനില്‍ സംസ്ഥാനതല സെമിനാര്‍ സംഘടിപ്പിക്കും. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിക്കും. ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. യു കെ അബ്ദുന്നാസര്‍ അധ്യക്ഷനാകും. കിര്‍ത്താഡ്സ് ഡയറക്ടര്‍ ഡോ. എസ് ബിന്ദു മുഖ്യതിഥിയാകും. പ്രത്യേക പരിപോഷണ പരിപാടികള്‍ നടപ്പാക്കിയ വിവിധ സ്‌കൂളുകളുടെ അവതരണവും സെമിനാറിനോടനുബന്ധിച്ച് നടക്കും.

