കോഴിക്കോട്: കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അഡ്മിഷന് ആരംഭിച്ചു. ഒരു വര്‍ഷത്തെ പി ജി ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍സ് (യോഗ്യത: ഡിഗ്രി), ആറ് മാസത്തെ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍സ് (യോഗ്യത: പ്ലസ്ടു), മൂന്ന് മാസത്തെ വേര്‍ഡ് പ്രോസസിങ് ആന്‍ഡ് ഡാറ്റാ എന്‍ട്രി (യോഗ്യത: എസ്എസ്എല്‍സി) നോര്‍ക്കാ റൂട്ട്സ് അറ്റസ്റ്റേഷന് യോഗ്യമായ ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ ഗാഡ്ജറ്റ് ടെക്നോളജീസ് (യോഗ്യത: പ്ലസ്ടു) എന്നീ കോഴ്സുകളിലാണ് അഡ്മിഷന്. ഫോണ്‍: 04952301772, 9645938188.

