കോഴിക്കോട്: ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ഇലക്ട്രോണിക് എൻജിനീയറിംഗ് ബ്ലോക്കിലേയ്ക്കും കെമിക്കൽ എൻജിനീയറിംഗ് ബ്ലോക്കിലേയ്ക്കും കേരള വാട്ടർ അതോറിറ്റിയുടെ കുടിവെള്ളം എത്തിക്കുന്നതിനായുള്ള പ്ലംബിംഗ് വർക്കുകൾ ചെയ്യുന്നതിന് കമ്പനികളിൽ നിന്നും മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. പൂരിപ്പിച്ച ക്വട്ടേഷനുകൾ “ക്വട്ടേഷൻ നമ്പർ 30 /23-24 – “കേരള വാട്ടർ അതോറിറ്റിയുടെ കുടിവെള്ളം എത്തിക്കുന്നതിനായുള്ള പ്ലംബിംഗ് വർക്കുകൾ ചെയ്യുന്നതിന്” എന്ന് പ്രത്യേകം രേഖപ്പെടുത്തി പ്രിൻസിപ്പൽ, ഗവ. എഞ്ചിനിയറിങ് കോളേജ് കോഴിക്കോട്, വെസ്റ്റ് ഹിൽ (പി ഒ ), 673005 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. പൂരിപ്പിച്ച ക്വട്ടേഷനുകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി ജനുവരി 23 ഉച്ചക്ക് രണ്ട് മണി. പൂരിപ്പിച്ച ക്വട്ടേഷനുകൾ അന്നേ ദിവസം ഉച്ചക്ക് മൂന്ന് മണിക്ക് തുറക്കുന്നതാണ്. geckkd.ac.in
ക്വട്ടേഷനുകൾ ക്ഷണിച്ചു
കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായ തോണിക്കടവ് കരിയാത്തൻപാറ ടൂറിസം കേന്ദ്രത്തിലെ കരിയാത്തൻപാറ ടൂറിസം സൈറ്റിൽ സ്ത്രീകൾക്ക് വസ്ത്രം മാറാൻ സൗകര്യം ഒരുക്കുന്നതിനായി “പോർട്ടബിൾ കമ്പാർട്മെന്റ്”സ്ഥാപിക്കുന്നതിന് താല്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും മുദ്രവെച്ച കവറുകളിൽ മത്സരാധിഷ്ഠിത ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജനുവരി 10 മുതൽ 18ന് ഉച്ചയ്ക്ക് ഒരു മണി വരെ എക്സിക്യൂട്ടീവ് എഞ്ചിനീയർ, കുറ്റ്യാടി ജലസേചന പദ്ധതി ഡിവിഷൻ, പേരാമ്പ്ര ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. ജനുവരി 18ന് വൈകുന്നേരം മൂന്ന് മണി വരെ ക്വട്ടേഷനുകൾ സ്വീകരിക്കുന്നതും അന്നേദിവസം നാല് മണിക്ക് ലഭ്യമായ ക്വട്ടേഷനുകൾ പരിശോധിച്ച് ഉറപ്പിക്കും

