‘കാലിക്കറ്റ് കണക്ട്’ ഏപ്രിൽ 23 ന് ഗവ. സൈബർ പാർക്കിൽ

കോഴിക്കോട്: ടൈ കേരള  കേരള സ്റ്റാർട്ടപ്പ് മിഷനുമായിസഹകരിച്ച് സ്റ്റാർട്ടപ്പ് കേന്ദ്രീകൃത നെറ്റ്‌വർക്കിംഗ്  സെഷനായ ‘കാലിക്കറ്റ് കണക്ട്’  ഏപ്രിൽ 23 ന് കോഴിക്കോട് ഗവ. സൈബർ പാർക്കിൽ സംഘടിപ്പിക്കും.
കോഴിക്കോട്  ആസ്ഥാനമായ ഹൽവ നിർമാണ സ്റ്റാർട്ടപ്പായ ഫുൽവയുടെ സ്ഥാപകർ പങ്കെടുക്കുന്ന ചർച്ചയിൽ, വിജയകരമായ ഒരു സംരംഭം കെട്ടിപ്പടുക്കുന്നതിലും വികസിപ്പിക്കുന്നതിലും വൻകിട നിക്ഷേപങ്ങൾ സമാഹരിക്കുന്നതിലും അവരുടെ സംരംഭക യാത്ര, വെല്ലുവിളികൾ  എന്നിവ സ്ഥാപകർ  പങ്കുവെക്കും.

എഎംസി എൽഎൽപിയിലെ പങ്കാളിയായ എൻജിനിയർ കെ ആനന്ദ മണി നയിക്കുന്ന പാനൽ ചർച്ച.  സംരംഭകർ, സ്റ്റാർട്ടപ്പ് സ്ഥാപകർ, നിക്ഷേപകർ  എന്നിവർക്ക് ഉപകാരപ്രദമായ പഠന അവസരങ്ങൾ നൽകുക എന്നതാണ് സെഷൻ്റെ  ലക്ഷ്യം.
പരസ്പര സഹകരണത്തിലൂടെയും, വിജ്ഞാന കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും, വിജയകരമായ സ്ഥാപകരുമായും നേരിട്ടുള്ള ഇടപെടൽ സാധ്യമാക്കുന്നതിലൂടെയും വടക്കൻ കേരളത്തിലെ സംരംഭക ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു വേദിയായാണ് ‘കാലിക്കറ്റ് കണക്ട്’ രൂപകൽപ്പന  ചെയ്തിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു ഏപ്രിൽ 23 ന്  വൈകുന്നേരം 4 മുതൽ   കോഴിക്കോട്    ഗവ. സൈബർ പാർക്കിലെ കേരള സ്റ്റാർട്ടപ്പ് മിഷൻ കേന്ദ്രത്തിൽ നടക്കുന്ന പരിപാടിയിൽ സംരംഭകർ, സ്റ്റാർട്ടപ്പ് സ്ഥാപകർ, നിക്ഷേപകർ  വിദ്യാർഥികൾ എന്നിവർക്ക് സൗജന്യമായി രജിസ്റ്റർ ചെയ്തത് പങ്കെടുക്കാം താൽപ്പര്യമുള്ള വ്യക്തികൾക്ക് ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം     https://events.tie.org/CalicutConnect       കൂടുതൽ വിവരങ്ങൾക്ക്:7025888872
ENDS

Leave a Reply

Your email address will not be published. Required fields are marked *