33 വർഷത്തിനു ശേഷം യോദ്ധാക്കളുടെ ഒത്തുചേരൽ

ഇന്ത്യൻ സമാധാന പാലന സേനയിൽ (OP PAWAN-INDIAN PEACE KEEPING FORCE-IPKF) സേവനമനുഷ്ഠിച്ചിരുന്ന ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 500 ഓളം യോദ്ധാക്കളാണ് ഒത്തുചേർന്നത്

കോഴിക്കോട്: വെസ്റ്റ്ഹിൽ 122 ഇൻഫൻട്രി ബറ്റാലിയൻ ടെറിട്ടോറിയൽ ആർമി മദ്രാസ്, “മലബാർ ടെറിയേഴ്സ്” ആസ്ഥാനത്ത്, 1989-90 ൽ ശ്രീലങ്കയിൽ ഇന്ത്യൻ സമാധാന പാലന സേനയിൽ (OP PAWAN-INDIAN PEACE KEEPING FORCE-IPKF) സേവനമനുഷ്ഠിച്ചിരുന്ന ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 500 ഓളം യോദ്ധാക്കൾ 33 വർഷങ്ങൾക്ക് ശേഷം ഒത്തുകൂടി. “OP PAWAN WARROIRS MEET 2024” എന്ന പേരിൽ നടന്ന സംഗമം തീവ്ര സ്മരണകൾ ഉണർത്തുന്ന അസാധാരണ വേദിയായി. ബറ്റാലിയനെ ശ്രീലങ്കയിലെ കലാപബാധിത മേഖലകളിൽ അതിവിദഗ്ധമായി നയിക്കുകയും, ഒരാൾക്കു പോലും പരിക്കേൽക്കാതെ തിരിച്ചെത്തിക്കുകയും ചെയ്ത അന്നത്തെ കമാണ്ടിങ് ഓഫീസർ – പിന്നീട് സ്ഥാനക്കയറ്റം ലഭിച്ച ബ്രിഗേഡിയർ പി വി സഹദേവൻ AVSM,VrC,VSM മുഖ്യ ആസൂത്രകൻ ആയിരുന്നു.

യോദ്ധാക്കളുടെ സംഗമത്തോടനുബന്ധിച്ച്, പുതിയ തലമുറക്ക് യൂണിറ്റിൻ്റെ മുൻ വിദേശ സേവന ദൗത്യത്തിൻ്റെ വിവരങ്ങൾ പകർന്നു നൽകാനുദ്ദേശിച്ചുള്ള “OP PAWAN CORNER” ൻ്റെ ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചു. ശ്രീലങ്കയിൽ രക്തരൂഷിത  ഏറ്റുമുട്ടലുകളിൽ ഒരു മദ്രാസ് റജിമെൻ്റ് ബറ്റാലിയനെ നയിക്കുകയും, പിന്നീട്  കേണൽ ഓഫ് ദ റെജിമെൻറ് പദവി അലങ്കരിക്കുകയും ചെയ്ത മേജർ ജനറൽ ഡേവിഡ് ഐവർ ദേവവാരം SM,VSM ചടങ്ങിൽ മുഖ്യാഥിതിയായി. ശ്രീലങ്കൻ സമാധാന പാലന ദൗത്യത്തിൻ്റെ ആദര പ്രതീകമായി,യൂണിറ്റ് കവാടത്തിനരികെ സ്ഥാപിച്ചിട്ടുള്ള “ആദരഫലകം ” (HONOUR STONE) അദ്ദേഹം അനാഛാദനം ചെയതു. എല്ലാ പ്രവർത്തനങ്ങൾക്കും മേൽനോട്ടം വഹിക്കുന്ന ഇപ്പോഴത്തെ  കമാണ്ടിക് ഓഫീസറും, മേജർ ജനറലിൻ്റെ മകനുമായ കേണൽ നവീൻ ബൻജിത്, സെക്കൻഡ് ഇൻകമാൻ്റ് ലഫ്റ്റനൻൻ്റ് കേണൽ എസ് വിശ്വനാഥൻ തുടങ്ങിയവർ സന്നിഹിതരായി.

ശ്രീലങ്കയിലെ സമാധാന പാലന ദൗത്യത്തിൻ്റെ ഓർമ്മക്കായി കേരളത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു പ്രദർശന ഗാലറിയും, ആദരഫലകവും സ്ഥാപിക്കപ്പെടുന്നത്.
മൺമറഞ്ഞ ധീരയോദ്ധാക്കളുടെ ഓർമ്മയുണർത്തുന്ന യുദ്ധസ്മാരകത്തിൽ പുഷ്പചക്രം സമർപ്പിക്കപ്പെട്ടു. തുടർന്നു നടന്ന “യോദ്ധാക്കളുമായി മുഖാമുഖം” പരിപാടി മേജർ ജനറൽ ഡേവിഡ് ഐവർ ദേവവാരം ഉദ്‌ഘാടനം ചെയ്തു. ബറ്റാലിയൻ കമാണ്ടങ് ഓഫീസർ കേണൽ നവീൻ ബൻജിത് സ്വാഗതം പറഞ്ഞു.. സംഗമത്തിൻ്റെ മുഖ്യ സംഘാടകൻ റിട്ടയേർഡ് എക്‌സൈസ്  ഡെപ്യൂട്ടി കമ്മീഷണർ സുബേദാർ കെ കരുണാകരൻ ആമുഖ പ്രഭാഷണം നടത്തി. മേജർ ജനറൽ ഐവർ ഡേവിഡ് ദേവവാരം, ബ്രിഗേഡിയർ പി വി സഹദേവൻ,മുൻ കമ്പനി കമാണ്ടർമാരായ ലെഫ്റ്റനൻറ് കേണൽ ആറുച്ചാമി, കേണൽ ജെ വി പ്രസാദ്, എന്നിവർ സേനാനുഭവങ്ങൾ വിവരിച്ചു. ഹോണററി സുബേദാർ മേജർ കെ ടി പത്രോസ്, ഹോണററി കേപ്റ്റൻ കരുണാകരൻ, ഹോണററി സുബേദാർ മേജർ എം പി രാജൻ, നായിബ് സുബേദാർ ശശിധരൻ, തുടങ്ങിയവർ ശ്രീലങ്കൻ സർവീസ് അനുഭവങ്ങൾ ഓർത്തെടുത്തു. യൂണിറ്റ് അംഗമായ ഹോണററി ലെഫ്റ്റനന്റ് കേണൽ മോഹൻലാൽ അമേരിക്കൻ  ഐക്യ നാടുകളിൽ നിന്ന് വീഡിയോ സന്ദേശം വഴി IPKF യോദ്ധാക്കൾക് ആശംസകൾ നേർന്നു. മുഖ്യ കോ -ഓർഡിനേറ്റർ സുബേദാർ അബ്ദുറഹ് മാൻ മാറായ് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *