റോഡ് ഉദ്ഘാടനം


മേപ്പയൂർ: ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ വള്ളിൽ മുക്ക്-തച്ചരോത്ത് റോഡ് പഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജൻ ഉദ്ഘാടനം ചെയ്തു.
2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മിച്ചത്.

ഗ്രാമപഞ്ചായത്ത് അംഗം കെ എം പ്രസീദ അധ്യക്ഷത വഹിച്ചു. മുൻ ഗ്രാമപഞ്ചായത്ത് അംഗം യൂസഫ് കോറോത്ത്, എം വിജയൻ, കെ രമ ഭായ് എന്നിവർ സംസാരിച്ചു. വാർഡ് വികസന സമിതി കൺവീനർ എൻ ലിജീഷ് സ്വാഗതവും അയൽസഭ കൺവീനർ ടി കെ രെജില നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *