അനുസ്മരണ സമ്മേളനവും സെമിനാറും

കോഴിക്കോട്:
അകാലത്തിൽ വിട പറഞ്ഞ എകെപിസിടിഎ മുൻ സംസ്ഥാന പ്രസിഡന്റുമാരായ പ്രൊഫ. പി മമ്മദിനെയും ഡോ. കെ  ശശിധരനെയും എകെപി സിടിഎയുടെയും സാന്ത്വത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സമ്മേളനം അനുസ്മരിച്ചു. അനുസ്മരണ സമ്മേളനവും സെമിനാറും മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഡോ. യു ഹേമന്ത്കുമാർ അധ്യക്ഷത വഹിച്ചു.

ഉന്നത വിദ്യാഭ്യാസരംഗത്തെ അനിവാര്യമായ പരിഷ്കാരങ്ങൾ എന്ന വിഷയത്തിൽ എകെപിസിടിഎ പ്രസിഡന്റ് എ നിഷാന്ത് പ്രഭാഷണം നടത്തി. സാന്ത്വം സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ. ടി കെ ജി നായർ അനുസ്മരണ പ്രഭാഷണം നടത്തി. പ്രൊഫ. എം ബി ഗോപാലകൃഷ്ണൻ, ഡോ. ജെ പ്രസാദ്, ഡോ. ജോജി അലക്സ്, ഡോ. കെ വാസുദേവൻ പിള്ള, ഡോ. കെ കെ ബാലചന്ദ്രൻ, ഡോ. ഫിറോസ്, ഡോ. മജിദ്, ഡോ. എൻ എം സണ്ണി, ഡോ. അനിൽ വർമ്മ, ഡോ. എസ് കെ ജ്യോതിലക്ഷ്മി, ഡോ. ഷിലു , പ്രൊഫ. അബ്ദുൾ റസാക്ക്, ഡോ. എൻ ഇ രാജീവ്, ഡോ. അഫ് ശീന എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *