കോഴിക്കോട്: ഹജ്ജ് അപേക്ഷകരിൽ വെയ്റ്റിങ് ലിസ്റ്റിലുള്ള 36 പേർക്ക് കൂടി അവസരം. കേരളത്തിൽ നിന്നുള്ള വെയ്റ്റിങ് ലിസ്റ്റിൽ ക്രമനമ്പർ 2486 മുതൽ 2522 വരെയുള്ളവർക്കാണ് അവസരം. പുതുതായി തെരഞ്ഞെടുക്കപ്പെട്ടവർ എമ്പാർക്കേഷൻ അടിസ്ഥാനത്തിലുള്ള തുക അടച്ച് പാസ്പോർട്ടും നിശ്ചിത മാതൃകയിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്, അപേക്ഷാ ഫോറം എന്നിവയും എത്രയും വേഗം സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസിൽ സമർപ്പിക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചു.
ഹജ്ജ്: വെയ്റ്റിങ് ലിസ്റ്റിലുള്ള 36 പേർക്ക് കൂടി അവസരം

