കോഴിക്കോട്: കോടഞ്ചേരി ഗവണ്മെന്റ് കോളേജില്‍ രസതന്ത്ര വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നതിനായി ഷോര്‍ട്ലിസ്റ്റ് തയാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നിലവിലെ യു.ജി.സി റെഗുലേഷന് പ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നേടുന്നതിനുളള യോഗ്യത ഉണ്ടായിരിക്കണം. കോളേജ് വിദ്യാഭ്യസ വകുപ്പ് ഡെപ്യൂട്ടി ഡയറക്റ്ററേറ്റില്‍/വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ (http://117.218.120.177/guestregistration/) പേര് രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. പൂരിപ്പിച്ച ബയോഡാറ്റയും (ബയോഡാറ്റയുടെ മാതൃക www.kodencherycollege.ac.in/downloads എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്) ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അപേക്ഷ മെയ് 28 ന് വൈകീട്ട് അഞ്ചിനകം കോളേജില്‍ ലഭിക്കണം. ഫോൺ: 9188900234.

