കോഴിക്കോട്: പരപ്പനങ്ങാടിയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് ചെറിയകോലോത്ത് ബാലന്‍ എന്ന സി കെ ബാലൻ അന്തരിച്ചു. 92 വയസ്സായിരുന്നു. ഞായറാഴ്ച വൈകീട്ട് നാലുമണിയോടെ വീട്ടിലാണ് അന്ത്യം സംഭവിച്ചത്. കുറച്ച് ദിവസങ്ങളായി വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
സിപിഐ എമ്മിൻ്റെ ആദ്യ മലപ്പുറം ജില്ലാ കമ്മിറ്റിയിൽ അംഗമായിരുന്നു. മലപ്പുറം ജില്ലയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ നിസ്തുലമായ പങ്കുവഹിച്ച ആളായിരുന്നു സി കെ ബാലന്‍. കലാ-സാംസ്‌കാരിക, ജീവകാരുണ്യ മേഖലകളിലും നിറസാന്നിദ്ധ്യമായിരുന്നു അദ്ദേഹം. ഫോട്ടോഗ്രാഫി മേഖലയിലെ മലബാറിലെ പ്രശസ്ത സ്ഥാപനമായ അജന്ത ഗ്രൂപ്പിന്റെ സാരഥിയായിരുന്നു.
ഭാര്യ: സതി. മക്കള്‍:സി കെ അജയന്‍, സി കെ അജീഷ്, സി കെ അനിത. മരുമക്കള്‍: അനില്‍ കുമാര്‍,ഷീജ, ലയ. സഹോദരങ്ങള്‍:സി കെ ഭാസ്‌ക്കരന്‍(late),സി കെ ഭരതന്‍ (late), സി കെ സദാനന്ദന്‍ (late), സി കെ നടരാജന്‍, സി കെ വിനോദ്, ശ്രീമതി, സുലോചന. സംസ്‌ക്കാരം തിങ്കളാഴ്ച പകല്‍ 11 മണിക്ക് വീട്ടുവളപ്പില്‍.
അജന്ത ഗ്രൂപ്പ് സാരഥി സി കെ ബാലൻ അന്തരിച്ചു

