കോഴിക്കോട്: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിനു കീഴിൽ കോഴിക്കോട് പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഉടൻ ആരംഭിക്കുന്ന ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷിക്കാം.
ബേക്കറി ആന്റ് കൺഫക്ഷനറി- 5 ദിവസം – ഫീസ് 5000. വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും അപേക്ഷിക്കാം.
ഫുഡ് പ്രിസർവേഷൻ ആന്റ് കറിപൗഡർ/മസാല മേക്കിംഗ് – 6 ദിവസം, ഫീസ് – 6500. മുതിർന്നവർക്ക് അപേക്ഷിക്കാം.
ഹൗസ് കീപ്പിംഗ് ഓപ്പറേഷൻ – 7 ദിവസവും 10 ദിവസം സ്റ്റാർ കാറ്റഗറി ഹോട്ടലുകളിൽ പ്രയോഗിക പരിശീലനവും. ഫീസ് 5000. മുതിർന്നവർക്ക് അപേക്ഷിക്കാം.
കോഴ്സ് സമയം രാവിലെ 9.30 മുതൽ വൈകീട്ട് 3 വരെ.
കൂടുതൽ വിവരങ്ങൾക്ക് മെയ് മൂന്നിന് മുൻപായി ബന്ധപ്പെടണം. ഫോൺ: 0495 -2372131, 9745531608, 9645066339.

