‘സ്പെഷ്യൽ മദേഴ്സ് ഡേ’ സെമിനാർ മെയ് 11 ന്

അങ്ങാടിപ്പുറം: റീഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോഗ്നിറ്റീവ് ലി ആൻഡ് കമ്മ്യൂണിക്കേറ്റീവ് ലി ചലൻ ക്ഡ് (റിച്ച്) മെയ്‌ 11ന് സ്പെഷ്യൽ മദേഴ്സ് ഡേ യോട് അനുബന്ധിച്ച് ഗർഭിണികൾക്കും മൂന്ന് വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളുടെ അമ്മമാർക്കും വേണ്ടി  സെമിനാർ സംഘടിപ്പിക്കുന്നു. ‘ശിശു ആരോഗ്യത്തെ പറ്റി അറിയാം, വിവേകിയായ അമ്മയാകാം’ എന്ന വിഷയത്തിൽ ഗൈനക്കോളജിസ്റ്റ്, ജനറ്റിസിസ്റ്റ്, സൈക്കോളജിസ്റ്റ് എന്നിവർ സെമിനാർ നയിക്കും. ഗർഭിണികളെയും അമ്മമാരെയും മാനസികാരോഗ്യത്തിന്റെയും കുഞ്ഞുങ്ങളുടെ വളർച്ചാഘട്ടങ്ങളുടെയും പ്രാധാന്യത്തെപ്പറ്റി ബോധവതികളാക്കുക എന്നതാണ് മെയ്‌ 11 ശനിയാഴ്ച രാവിലെ 10 ന് റിച്ചിൽ നടക്കുന്ന പരിപാടിയുടെ ലക്ഷ്യം. അംഗൻവാടി അധ്യാപകർക്കും ആശ വർക്കർമാർക്കും കോളേജ് വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. പരിമിതമായ സീറ്റുകൾ ഉറപ്പാക്കാൻ  ഹെൽപ്‌ലൈൻ നമ്പറിൽ വിളിച്ചു രജിസ്റ്റർ ചെയ്യുക: 9288135135

Leave a Reply

Your email address will not be published. Required fields are marked *