ടിപ്പറുകളും ജെസിബികളും എൻറോൾ ചെയ്യണം


കോഴിക്കോട്: മോട്ടോർ വാഹന വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ജെസിബി, ടിപ്പർ, ഹിറ്റാച്ചി തുടങ്ങി ഖനന പ്രവർത്തനത്തിൽ ഏർപ്പെടുന്ന വാഹന ഉടമകൾ കാൾ ബിഫോർ യു ഡിഗ് എന്ന മൊബൈൽ ആപ്ലിക്കേഷനിൽ എൻറോൾ ചെയ്യേണ്ടതാണെന്ന്‌ കോഴിക്കോട്‌ റീജിയണൽ ട്രാൻസ്പോർട്ട്‌ ഓഫീസർ അറിയിച്ചു. ഈ നിർദേശം പാലിക്കാത്ത പക്ഷം ഇന്ത്യൻ ടെലിഗ്രാഫ്‌ (ഇൻഫ്രാസ്ട്രക്ച്ചർ സേഫ്റ്റി) നിയമ വ്യവസ്ഥകൾ പ്രകാരം പിഴ ഈടാക്കുന്നതിന്‌ കാരണമാകാം. പൊതുസുരക്ഷ, സാമ്പത്തിക നഷ്ടം തടയൽ, ഉത്ഖനന പ്രവർത്തനങ്ങളുടെ കാര്യക്ഷമമായ ഏകോപനം എന്നിവ കണക്കിലെടുത്താണ്‌ നിർദേശം.

Leave a Reply

Your email address will not be published. Required fields are marked *