ക്ഷീര വികസന വകുപ്പിന്റെ 2023-24 വാർഷിക പദ്ധതിയുടെ ഭാഗമായി ക്ഷീരഗ്രാമം പദ്ധതി നടപ്പാക്കുന്നതിന് മരുതോങ്കര ഗ്രാമപഞ്ചായത്തിലെ താല്പര്യമുള്ളവരിൽ നിന്നും ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ഡിസംബർ 10 വരെ ക്ഷീര വികസന വകുപ്പിന്റെ https://ksheerasree.kerala.gov.in എന്ന പോർട്ടൽ മുഖേന അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് കുന്നുമ്മൽ ബ്ലോക്കിലെ ക്ഷീര വികസന യൂണിറ്റുമായി ബന്ധപ്പെടാം. ഫോൺ: 0496-2962110

