അനർഹമായി കൈവശംവെച്ച റേഷൻ കാർഡുകൾ പിടികൂടി

കോഴിക്കോട്: അനർഹരായ മുൻഗണനാ എ എ വൈ കാർഡുകൾ കൈവശം വയ്ക്കുന്നവരെ കണ്ടെത്തുന്നതിൻ്റെ ഭാഗമായി വടകര താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ വടകര മുൻസിപ്പാലിറ്റിയിലെ പുതുപ്പണം, പാലയാട് നട, വെളുത്തമല തുടങ്ങിയ പ്രദേശങ്ങളിൽ പരിശോധന നടത്തി.
പരിശോധനയിൽ അനർഹരായ മുൻഗണനാ, എ എ വൈ റേഷൻ കാർഡുകൾ പിടികൂടി. ഈ കാർഡുടമകളുടെ കാർഡുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റുകയും പിഴ ഈടാക്കുകയും ചെയ്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് താലൂക്ക് സപ്ലെെ ഓഫീസർ അറിയിച്ചു.

താലൂക്ക് സപ്ലൈ ഓഫീസർ ഫൈസൽ പി, റേഷനിങ് ഇൻസ്പെക്ടർമാരായ സുനിൽ കുമാർ എസ്, ബിനി ജി എസ്, സജീവ് കുമാർ സി എസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. അനർഹരായ മുൻഗണനാ/ഏ ഏ വൈ റേഷൻ കാർഡുടമകളുടെ വിവരങ്ങൾ നേരിട്ടും ഫോൺ വഴിയും അറിയിക്കണമെന്ന് സപ്ലൈ ഓഫീസർ അറിയിച്ചു.
ഫോൺ നമ്പർ 0496 2522472, 9188527845,
9188527846,
9188527847,
9188527848,
9188527834.

Leave a Reply

Your email address will not be published. Required fields are marked *