കോഴിക്കോട്ട് ഫർണിച്ചർ ഗോഡൗണിൽ തീപിടിത്തം

കോഴിക്കോട്: കണ്ണംപറമ്പിലെ ഫർണിച്ചർ ഗോഡൗണിൽ തീപിടിത്തം. വൈകീട്ട് അഞ്ചോടെയാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ മുകൾ നിലയിൽ പെട്ടെന്ന് തീ പടരുകയായിരുന്നു എന്ന് തൊഴിലാളികൾ പറയുന്നു.

ഫർണിച്ചർ ജോലി ചെയ്യുന്ന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്താണ് തീ ആദ്യം പടർന്നത്. പിന്നീട് താഴേക്കും പടർന്നു. ഇവിടെ ഉണ്ടായിരുന്ന പാചകവാതക സിലിൻഡറുകൾ തൊഴിലാളികൾ തീ കണ്ട ഉടനെ പുറത്ത് എത്തിച്ചതിനാൽ വൻദുരന്തം ഒഴിവായി. മൂന്നു യൂണിറ്റ് ഫയർ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.

Leave a Reply

Your email address will not be published. Required fields are marked *