അയ്യായിരം രൂപക്ക് 130 രൂപ നഷ്ടപരിഹാരം; ബജറ്റ് നിരാശാജനകം

കോഴിക്കോട്: കെ.എസ് ആർ ടി സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഏർപ്പെടുത്തിയ ദിവസം മുതൽ ഡീസൽ ബിൽ എടുക്കുന്നതിന് പോലും ദിവസ വരുമാനം ലഭിക്കാത്ത ബസുടമകൾക്ക് റോഡ് ടാക്സിൽ ദിവസം തോറും 120 മുതൽ 150 രൂപ മാത്രം ഇളവ് നൽകിക്കൊണ്ടുള്ള സംസ്ഥാന ബജറ്റിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നതായി ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് കെ.കെ. തോമസ്, ജനറൽ സെക്രട്ടറി ഹംസ ഏരിക്കുന്നൻ , ട്രഷറർ എം.എസ് പ്രേംകുമാർ എന്നിവർ  അറിയിച്ചു.

മൂന്നു മാസം കൂടുമ്പോൾ അടക്കുന്ന റോഡ് ടാക്സിൽ അൻപത് ശതമാനം ഇളവ് വരുത്തിയാൽ ഒരു ദിവസത്തേക്ക് 130 മുതൽ 150 രൂപ വീതമാണ് ബസുടമകൾക്ക് ഇളവ് ലഭിക്കുന്നത്.
ഇത് കെ.എസ്.ആർ.ടി.സി ബസുകൾ തീരെ സർവീസ് നടത്താത്ത റൂട്ടുകളിലെ ചുരുക്കം ചില ബസുകൾക്ക് നേരിയ ഒരു ആശ്വാസം ലഭിക്കുമെങ്കിലും കെ.എസ്.ആർ.ടി സി സർവീസ് നടത്തുന്ന റൂട്ടുകളിലെ സ്വകാര്യ ബസുകളിലെ സ്‌ത്രീ യാത്രക്കാർ സൗജന്യ യാത്ര അനുവദിച്ച കെ.എസ്.ആർ.ടി.സി ബസുകളിലേക്ക് കൂടുമാറിയതിനാൽ ദിവസ വരുമാനത്തിൽ 2000 മുതൽ 6000 രൂപ വരെയാണ് കുറവ് വന്നിട്ടുള്ളത്. ൽതിനാൽ ഡിസൽ അടിക്കാനോ തൊഴിലാളികൾക്ക് വേതനം നൽകാനോ ദിവസ വരുമാനം ലഭിക്കാതെയാണ് മേൽ റൂട്ടുകളിൽ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നത്.
ഈ സാഹചര്യത്തിൽ സ്വകാര്യബസുകളിലും സ്ത്രീ യാത്രക്കാർക്ക് സീറോ ടിക്കറ്റ് യാത്ര നടപ്പാക്കണമെന്നും സീറോ ടിക്കറ്റിന്  തുല്യമായ തുക കെ എസ്.ആർ.ടി.സിക്ക് സർക്കാർ നൽകുന്നത് പോലെ  ബസുടമകൾക്കും നൽകണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടു.
അല്ലാത്ത പക്ഷം ജൂൺ 30 ന് ശേഷം മേൽ റൂട്ടുകളിലെ സ്വകാര്യ ബസുകൾ സർവീസ് നിർത്തി വെക്കാൻ നിർബന്ധിതമാകും.

Leave a Reply

Your email address will not be published. Required fields are marked *