കോഴിക്കോട്: കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്മെന്റ് കോര്പറേഷന് (കാഡ്കോ) സംസ്ഥാനത്തെ പരമ്പരാഗത സ്വര്‍ണത്തൊഴിലാളികള്‍ക്ക് അഞ്ചു ദിവസത്തെ സൗജന്യ ഗോള്‍ഡ് അപ്രൈസര്‍ പരിശീലനം നല്‍കും. കാഡ്കോ ഡാറ്റ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും അല്ലാത്തവര്‍ക്കും പങ്കെടുക്കാം. യോഗ്യത: പത്താം ക്ലാസ് വിജയം. കുറഞ്ഞ പ്രായപരിധി: 18. ജനുവരി 16ന് രാവിലെ 10.30ന് കോഴിക്കോട് മാനാഞ്ചിറ എ.ജി റോഡിലെ നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. താല്പര്യമുള്ളവര് വിദ്യാഭ്യാസ യോഗ്യത, പ്രായം, പരമ്പരാഗത സ്വര്‍ണത്തൊഴിലാളി എന്നിവ തെളിയിക്കുന്ന രേഖകളുമായി എത്തണം. ഫോണ്‍: 0495 2365254.
Related Posts
വ്യവസായ ഉല്പന്ന പ്രദര്‍ശന-വിപണന മേളക്ക് തുടക്കം
കോഴിക്കോട്: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജില്ലാതല വ്യവസായ ഉല്പന്ന പ്രദര്‍ശന-വിപണന മേളക്ക് (എം.എസ്.എം.ഇ എക്സിബിഷന്) തുടക്കമായി. ജനുവരി 22 വരെ കോഴിക്കോട് ആസ്പിന്‍ കോര്ട്ട്യാര്ഡ്സിലാണ്…
സതേണ്‍ ഡെയറി ആന്റ് ഫുഡ് കോണ്‍ക്ലേവിന് കോഴിക്കോട് ഒരുങ്ങി
കോഴിക്കോട്: സതേണ്‍ ഡെയറി ആന്റ് ഫുഡ് കോണ്‍ക്ലേവിന് (എസ്ഡിഎഫ്സി 2026) കോഴിക്കോട് ഒരുങ്ങി. ജനുവരി 8,9,10 തിയ്യതികളില്‍ കാലിക്കറ്റ് ട്രേഡ് സെന്ററിലെ വര്‍ഗീസ് കുര്യന് നഗറില്‍ നടക്കുന്ന…
‘കേരള എനർജി എക്സലൻസ് അവാർഡ് 2025’ ഊരാളുങ്കൽ സൊസൈറ്റിക്ക്
അവാർഡ് കൊച്ചിയിൽ സമ്മാനിച്ചു കോഴിക്കോട്: നവീകരണക്ഷമമായ ഊർജരംഗത്തെ മികച്ച പ്രവർത്തനത്തിനുള്ള ‘കേരള എനർജി എക്സലൻസ് അവാർഡ് 2025’ ഊരാളുങ്കൽ സൊസൈറ്റിക്ക്. കൊച്ചിയിൽ മാരിയറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ…

