‘കേരള എനർജി എക്സലൻസ് അവാർഡ് 2025’ ഊരാളുങ്കൽ സൊസൈറ്റിക്ക്

അവാർഡ് കൊച്ചിയിൽ സമ്മാനിച്ചു

കോഴിക്കോട്: നവീകരണക്ഷമമായ ഊർജരംഗത്തെ മികച്ച പ്രവർത്തനത്തിനുള്ള ‘കേരള എനർജി എക്സലൻസ് അവാർഡ് 2025’ ഊരാളുങ്കൽ സൊസൈറ്റിക്ക്. കൊച്ചിയിൽ മാരിയറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ എനർജി മനേജ്മെന്റ് സെന്റർ (EMC) ഡയറക്ടർ ഡോ. ആർ ഹരികുമാർ അവാർഡ് സമ്മാനിച്ചു. യുഎൽ എനർജി സീനിയർ മാനേജർ ജി ആർ.
സജിത്ത്, ഇലക്ട്രിക്കൽ വിഭാഗം എജിഎം വി കെ ബിജേഷ്, യുഎൽ എനർജി പ്രൊജക്റ്റ് എൻജിനീയർ കെ ജയകൃഷ്ണൻ എന്നിവർ ഏറ്റുവാങ്ങി.

കേരള റെന്യൂവബിൾ എനർജി എൻട്രപ്രണേഴ്സ് ആൻഡ് പ്രമോട്ടേഴ്സ് അസോസിയേഷൻ (KREEPA) പ്രസിഡന്റ് ശിവരാമകൃഷ്ണൻ മുഖ്യാതിഥിയായി.

എനർജി മാനേജ്മെന്റ് സെന്റ(EMC)റിന്റെയും ക്രീപ(KREEPA)യുടെയും പങ്കാളിത്തത്തോടെ സോളാർ ക്വാർട്ടർ ഇൻഡ്യ ഏർപ്പെടുത്തിയതാണ് അവാർഡ്. ‘അടിസ്ഥാനസൗകര്യവികസനത്തിൽ നവീകരിക്കാവുന്ന ഊർജരംഗത്ത് നൂതനാശയം സാദ്ധ്യമാക്കിയ “കമ്പനി ഓഫ് ദ ഇയർ” [“Company of the year Innovative Renewable Energy Initiative in Infrastructure Development”] എന്ന നിലയിലാണ് എക്സലൻസ് അവാർഡിനു സൊസൈറ്റിയെ തെരഞ്ഞെടുത്തത്.

ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി ഊരാളുങ്കൽ സൊസൈറ്റി അതിന്റെ തൊഴിലാളികൾക്കായി നടപ്പാക്കുന്ന പുരപ്പുറ സോളാർ പദ്ധതിയിൽ ആദ്യ നൂറുവീടുകൾ പൂർത്തിയാക്കിയതാണ് ഊരാളുങ്കൽ സൊസൈറ്റിയെ അവാർഡിന് അർഹമാക്കിയത്. രാഷ്ട്രത്തിന്റെ ശൂന്യ കാർബൺ നിർഗമലക്ഷ്യം കൈവരിക്കുന്നതിലേക്കുള്ള സംഭാവനയായി ‘സ്വന്തം ഊർജം നിർമ്മിച്ച് ഉപാദിപ്പിച്ച് ഉപയോഗിക്കുക’ എന്ന ഊരാളുങ്കൽ സൊസൈറ്റിയുടെ ‘സുസ്ഥിരഗ്രാമസങ്കല്പന’ത്തെ അവാർഡുകമ്മിറ്റി വിലയിരുത്തി. സൊസൈറ്റിയുടെ ഇലക്ട്രിക്കൽ വിഭാഗത്തിന്റെ ഭാഗമായ യുഎൽ എനർജിയാണ് പദ്ധതി നടപ്പാക്കുന്നത്. എംപ്ലോയീ ബെനിഫിറ്റ്സ് റൂഫ് ടോപ് സോളാർ സ്കീം (Employee Benefits Roof Top Solar Scheme – EBRTS) എന്നാണ് അവാർഡിനർഹമായ പദ്ധതിയുടെ പേര്.

Leave a Reply

Your email address will not be published. Required fields are marked *