കോഴിക്കോട്: ജില്ലയില്‍ തദ്ദേശ സ്വയംഭരണ വകുപ്പില്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ (കാറ്റഗറി നമ്പര്‍: 611/2024) തസ്തികയിലേക്ക് ജൂലൈ 31ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും വൺ ടൈം വെരിഫിക്കേഷൻ പൂര്‍ത്തിയാക്കുകയും ചെയ്ത 95 പേരുടെ അഭിമുഖം (രണ്ടാം ഘട്ടം) ഡിസംബര്‍ മൂന്ന്, നാല്, അഞ്ച് തീയതികളില്‍ കോഴിക്കോട് മേഖലാ പി എസ് സി ഓഫീസില്‍ നടക്കും. ഉദ്യോഗാർഥികൾ അഡ്മിഷന് ടിക്കറ്റ്, ബയോഡാറ്റ ഫോം എന്നിവ ഡൗണ്‍ലോഡ് ചെയ്തെടുക്കണം. അഡ്മിഷന് ടിക്കറ്റ് പ്രൊഫൈലില്‍ ലഭ്യമായിട്ടില്ലാത്തവര്‍ പി എസ് സി ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0495 2371971.
Related Posts
യോഗ ദിനാചരണം സംഘടിപ്പിച്ചു
കോഴിക്കോട്: ആരോഗ്യ വകുപ്പും ദേശീയ ആരോഗ്യ ദൗത്യവും ചേര്‍ന്ന് കോഴിക്കോട് ബീച്ചില്‍ അന്തര്‍ദേശീയ യോഗ ദിനാചരണം സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍ രാജേന്ദ്രന് ഉദ്ഘാടനം…
സെക്യൂരിറ്റി ഗാര്‍ഡ് നിയമനം
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ ദിവസവേതനത്തില്‍ ഒരു വര്‍ഷത്തേക്ക് സെക്യൂരിറ്റി ഗാര്‍ഡുമാരെ നിയമിക്കും. പ്രായപരിധി: 60 വയസ്സ്. അസ്സല് രേഖകള്‍ സഹിതം…
ടു മില്യണ്‍ പ്ലഡ്ജ്: കൈപ്പുസ്തകവും ലോഗോയും പ്രകാശനം ചെയ്തു
കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍, സര്‍ക്കാറിതര സ്ഥാപനങ്ങളുടെയും പിന്തുണയോടെ ജൂണ്‍ 26ന് സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ജനകീയ പ്രതിരോധം ‘2 മില്യണ്‍…

