കോഴിക്കോട്: വിവിധ പ്രായ വിഭാഗത്തിലുള്ള കുട്ടികൾക്കായി ഗോകുലം കേരള എഫ് സി നടത്തി വന്നിരുന്ന ഫുട്ബോൾ സ്കൂൾസ് കോഴിക്കോട് നാലു പുതിയ സെന്ററുകൾ തുടങ്ങുന്നു. കുറ്റ്യാടി, പേരാമ്പ്ര , കൊടുവള്ളി, കോഴിക്കോട് സിറ്റി എന്നിവിടങ്ങളിലാണ് പുതിയ സെന്ററുകൾ. അണ്ടർ 8, 9, 10, 13, 15, 17 വിഭാഗങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം നേടാം. ഏജ് വൈസ് ട്രെയിനിങ്ങും ഫിസിക്കൽ ടെക്നിക്കൽ ആൻഡ് ടാക്ടിക്കൽ സെഷനുകളും ഉണ്ടാകും. മാച്ച് സിറ്റുവേഷൻ ഓറിയന്റഡ് ട്രെയിനിങ്ങും പുതിയ സവിശേഷതയാണ്.
കൂടുതൽ വിവരങ്ങൾക്ക്:
8848015285
9846750349
ഗോകുലം ഫുട്ബോൾ സ്കൂൾസ് ഇനി 4 പുതിയ സെന്ററുകളിലും

