കോഴിക്കോട്: പേരാമ്പ്ര കരിയര്‍ ഡെവലപ്മെന്റ് സെന്ററില്‍ യുജിസി നെറ്റ് ജനറല്‍ പേപ്പറിന് സൗജന്യ പരിശീലനം നല്‍കും. പരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഒക്ടോബര്‍ 17ന് വൈകീട്ട് അഞ്ചിനകം ഫേസ്ബുക്ക് പേജിലെ (cdc.perambra) ലിങ്ക് വഴിയോ ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്തോ പേര് രജിസ്റ്റര്‍ ചെയ്യാം. 52 പേര്‍ക്കാണ് പ്രവേശനം. ഫോണ്‍: 0496-2615500.

