കോഴിക്കോട്: ആംഗ്യ ഭാഷ പൊതുജനങ്ങളിൽ വിന്യസിച്ച് സമൂഹത്തിൻ്റെ മുഖ്യധാരയിൽ കൊണ്ടുവരുന്നതിന് സത്വര പദ്ധതികൾ ആവിഷ്‌കരിക്കണമെന്ന് ജില്ലാ ബധിര അസോസിയേഷൻ ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര ആംഗ്യ ഭാഷാ ദിനത്തിൽ സിവിൽ സ്റ്റേഷനിൽ നിന്നാരംഭിച്ച ആംഗ്യ ഭാഷാ അവബോധന റാലി ബീച്ച് ഫ്രീഡം സ്ക്വയറിൽ സമാപിച്ചു.
റാലിയുടെ ഫ്ലാഗ് ഓഫ് സബ് കലക്ടർ നിർവഹിച്ചു. സിറ്റി പോലീസ് അസിസ്റ്റൻ്റ് കമ്മീഷണർ ഉമേഷ് കുമാർ, സി ആർ സി ഡയരക്ടർ ഡോ. റോഷൻ ബിജിലി, പി പി നൗഷാദ്, കെ റഫീക്ക്, മുഹമ്മദ് ഫവാസ്, അബ്ദുൽ അലി, സമൽ പ്രശാന്ത്, വി പി ഇസ്മയിൽ, കെ കെ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
സെപ്റ്റംബർ 22 മുതൽ 28 വരെ ആയി നടക്കുന്ന അന്തർദേശീയ ബധിര വാരത്തിൻ്റെ ഭാഗമായാണ് റാലി സംഘടിപ്പിച്ചത്. വാരാചരണ പരിപാടികൾ 28 ന് ടൗൺ ഹാളിൽ സമാപിക്കും.
ആംഗ്യ ഭാഷ മുഖ്യധാരയിൽ കൊണ്ടുവരണം

