ഹിന്ദി ഭാഷ  ഐക്യത്തിൻ്റെ പ്രതീകം –  അഹമ്മദ് ദേവർകോവിൽ എംഎൽഎ

കോഴിക്കോട്: ഭാരതത്തിൻ്റെ ഐക്യം ഊട്ടി ഉറപ്പിക്കുന്നതിനും ജനങ്ങളെ ഏകോപ്പിക്കുന്നതിനും ഹിന്ദി ഭാഷ വഹിക്കുന്ന പങ്ക് ശ്ലാഘനീയമെന്ന് അഹമ്മദ് ദേവർകോവിൽ എംഎൽഎ. കേരളത്തിൽ എല്ലാ ഭാഷകളും പഠിക്കാനും ഉൾക്കൊള്ളാനും ജനങ്ങൾ മടി കാണിക്കാറില്ലെന്നും അതിൽ ഹിന്ദി ഭാഷക്ക് വളരെ പ്രാധാന്യമാണ് നൽകി വരുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള ഹിന്ദി പ്രചാര സഭ സംഘടിപ്പിച്ച സുഗമ ഹിന്ദി പരീക്ഷാസമ്മാന വിതരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വി കെ കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിലെ സ്പോർട്സ് കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ കവി പി കെ ഗോപി മുഖ്യാതിഥിയായി. കേരള ഹിന്ദി പ്രചാര സഭ സെക്രട്ടറി അഡ്വ. ബി മധു അധ്യക്ഷത വഹിച്ചു. ആർ ജയന്ത് കുമാർ , എൽസി സാമുവൽ  എന്നിവർ സംസാരിച്ചു. ആർ അനിൽകുമാർ സ്വാഗതവും കേന്ദ്രീയഹിന്ദി മഹാവിദ്യാലയം പ്രിൻസിപ്പൽ എൻ വിജയ നന്ദിയും പറഞ്ഞു.

കോഴിക്കോട്, വയനാട് ജില്ലകളിലെ മികവു പുലർത്തിയ വിദ്യാർത്ഥികൾക്കും വിദ്യാലയങ്ങൾക്കും പുരസ്കാരം നൽകി.

Leave a Reply

Your email address will not be published. Required fields are marked *