കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ഒരു വര്‍ഷത്തെ കരാറടിസ്ഥാനത്തില്‍ ബിഎംഎസ് ടെക്നീഷ്യനെ നിയമിക്കുന്നു. യോഗ്യത: എസ്എസ്എല്‍സി, ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സില് മൂന്ന് വര്‍ഷത്തെ ഡിപ്ലോമ/രണ്ട് വര്‍ഷത്തെ ഐടിഐ (എന്‍സിവിടി, കെജിസിഇ), ഇന്‍ഡിപെന്‍ഡന്റ് ആന്റ് ഓണ്‍ ഇനിഷ്യേറ്റീവ് ഓപറേഷന് മാനേജ്മെന്റ് സിസ്റ്റത്തില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. 18 നും 39 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സെപ്തംബര്‍ 19 ന് രാവിലെ 11 മണിക്ക് അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോഴിക്കോട് മെഡിക്കല്‍ കോളേജ് എച്ച്ഡിഎസ് ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍- 0495 2355900.
Related Posts
ലാബ് ടെക്നിഷ്യന്‍ ഇന്റര്‍വ്യൂ
കോഴിക്കോട്: കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂണ്‍ പത്തിന് രാവിലെ 11ന് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കും. യോഗ്യത: ഡിഎംഎല്‍ടി/ബിഎസ് സിഎംഎല്‍ടി,…
വയനാട് മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്
വയനാട് ജില്ലയിലെ ഗവ. മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ (ഓർത്തോപീഡിക്സ്) തസ്തികയിൽ താത്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത: ഓർത്തോപീഡിക്സിൽ എം എസ് അല്ലെങ്കിൽ ഡി എൻ ബി,…
മലബാര്‍ മില്‍മയുടെ ‘ജീവന്’ പദ്ധതിക്ക് തുടക്കം
കോഴിക്കോട്: മലബാര്‍ മില്‍മയുടെ ‘ജീവന്’ പദ്ധതിക്ക് തുടക്കമായി. കോഴിക്കോട് ഡെയറി കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ മില്‍മ ചെയര്മാന് കെ എസ് മണി ഗ്രാന്റ് കൈമാറി കോഴിക്കോട്…

