കോഴിക്കോട്: കീം 2025ല്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ എംബിബിഎസിന് അലോട്ട്‌മെന്റ് ലഭിച്ചവര്‍ ആഗസ്റ്റ് 20, 21, 22 തീയതികളില്‍ രാവിലെ പത്തിനും 12നും ഇടയില്‍ രക്ഷിതാവിനൊപ്പം അസല്‍ രേഖകള്‍ സഹിതം മെഡിക്കല്‍ കോളേജിനോടനുബന്ധിച്ചുള്ള ലക്ചര്‍ തിയറ്റര്‍ കോംപ്ലക്സില്‍ എത്തണം. റാങ്ക് നമ്പര്‍ ഒന്ന് മുതല്‍ 250 വരെ – ആഗസ്റ്റ് 20, 251 മുതല്‍ 800 വരെ -21, 800ന് മുകളില്‍ -22 എന്നീ തീയതികളിലാണ് എത്തേണ്ടത്. വിവരങ്ങള്‍ക്ക്: https://www.govtmedicalcollegekozhikode.ac.in/news. ഫോണ്‍: 9995199560.

