സ്ത്രീകളുടെ ഡിജിറ്റല്‍ ശാക്തീകരണത്തിലേക്ക് വഴിതുറന്ന് കുടുംബശ്രീ സെമിനാർ

കോഴിക്കോട്: സ്ത്രീകളുടെ ഡിജിറ്റല്‍ ശാക്തീകരണത്തിലേക്ക് വഴിതുറന്നും സൈബറിടങ്ങളിലെ കുറ്റകൃത്യങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി കുടുംബശ്രീ സെമിനാര്‍. ‘എന്റെ കേരളം’ പ്രദര്‍ശന-വിപണന മേളയുടെ ഭാഗമായാണ് ‘കുടുംബശ്രീയും സ്ത്രീകളുടെ ഡിജിറ്റല്‍ ശാക്തീകരണവും’ വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചത്. കുടുംബശ്രീ സംരംഭങ്ങളുടെ ഉല്‍പന്നങ്ങള്‍ പുത്തന്‍ സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തി ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കാന്‍ സാധിക്കണമെന്ന് ഉദ്ഘാടനം നിര്‍വഹിച്ച ലിന്റോ ജോസഫ് എംഎല്‍എ അഭിപ്രായപ്പെട്ടു. കാലാനുസൃതമായ മാറ്റം കുടുംബശ്രീയുടെ പല മേഖലകളിലും ഉണ്ടായിട്ടുണ്ടെന്നും ഏറെ കരുതലോടെയാണ് കുടുംബശ്രീയെ സര്‍ക്കാര്‍ ചേര്‍ത്തുവെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഡിജി കേരളം, ഡിജിറ്റല്‍ സാക്ഷരത, ഡിജിറ്റല്‍ രംഗത്തെ തൊഴില്‍സാധ്യത, നിര്‍മിതബുദ്ധി, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള ഉല്‍പന്നങ്ങളുടെയും സേവനങ്ങളുടെയും വിപണനം തുടങ്ങിയ വിഷയങ്ങള്‍ സെമിനാറില്‍ ചര്‍ച്ച ചെയ്തു.

കാലിക്കറ്റ് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം അഡ്വ. എല്‍ ജി ലിജീഷ് അധ്യക്ഷത വഹിച്ചു. എല്‍എസ്ജിഡി അസി. ഡയറക്ടര്‍ സജിന സത്താര്‍ മോഡറേറ്ററായി. കുടുംബശ്രീ ഗവേണിങ് എക്‌സിക്യൂട്ടീവ് അംഗം കെ കെ ലതിക, ജില്ലാ മിഷന്‍ കോ-ഓർഡിനേറ്റര്‍ പി സി കവിത, ടെക്‌നോളജി കോളമിസ്റ്റ് സെയ്ദ് ഷിയാസ് മിര്‍സ, സൈബര്‍ ലീഗല്‍ കണ്‍സല്‍ട്ടന്റ് അഡ്വ. ഇര്‍ഫാന്‍ ഇബ്രാഹിം സേട്ട്, ഓക്‌സിലറി സംസ്ഥാന റിസോഴ്‌സ് പേഴ്‌സണ്‍ എസ് ജ്യോതി തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *