വടകരയിൽ പ്രീമെട്രിക് ഹോസ്റ്റല്‍ കെട്ടിട നിർമാണം ഉദ്ഘാടനം

പട്ടികജാതി, പട്ടികവർഗ വിഭാഗക്കാരുടെ ഉന്നത വിദ്യാഭ്യാസത്തിന് സർക്കാർ പ്രത്യേക ഊന്നൽ നൽകുന്നു: മന്ത്രി ഒ ആർ കേളു

കോഴിക്കോട്: പട്ടികജാതി, പട്ടികവർഗ വിഭാഗക്കാരുടെ ഉന്നത വിദ്യാഭ്യാസത്തിന് സംസ്ഥാന സർക്കാർ പ്രത്യേക ഊന്നൽ നൽകുന്നതായി പട്ടികജാതി പട്ടികവര്‍ഗ- പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു. കേരളത്തിൽ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലുള്ളവർക്ക് ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടെ സർവ മേഖലകളിലും വലിയ മുന്നേറ്റമാണ് ഉണ്ടാകുന്നതെന്നും പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ വടകര പുതുപ്പണത്ത് നിർമ്മിക്കുന്ന ആൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റൽ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു. പട്ടികജാതി- പട്ടികവർഗ വിഭാഗക്കാരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിൽ വടക്കെ ഇന്ത്യയെ അപേക്ഷിച്ച് കേരളം ഏറെ മുന്നിലാണെന്നും മന്ത്രി പറഞ്ഞു.

നിലവിൽ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽ നിന്നായി 824 വിദ്യാർത്ഥികളാണ്  ഇന്ത്യക്ക് പുറത്ത് പഠിക്കുന്നത്.  ഇതിൽ 56 പേർക്ക് പ്ലേസ്മെൻ്റ് ലഭിച്ചു. പ്രീ മെട്രിക് ഹോസ്റ്റൽ പോലുള്ള സൗകര്യങ്ങൾ ഈ വിഭാഗത്തിലെ വിദ്യാർഥികൾ ഉപയോഗപ്പെടുത്തണമെന്നും  കുട്ടികളുടെ എണ്ണം കുറവ് പരിഹരിക്കണമെന്നും അദ്ദേഹം റത്തു.

ചടങ്ങില്‍ കെ കെ രമ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ഷാഫി പറമ്പിൽ എം പി മുഖ്യാതിഥിയായി.
വടകര മുനിസിപ്പാലിറ്റി വൈസ് പ്രസിഡന്റ് പി കെ സതീശൻ മാസ്റ്റർ, ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ സജീവ് കുമാർ, നഗരസഭ കൗൺസിലർമാർ, പട്ടിക വർഗ വികസന വകുപ്പ് ജോയിൻ്റ് ഡയറക്ടർ കെ എസ് ശ്രീരേഖ, എഡിഎം സി മുഹമ്മദ് റഫീഖ്, പട്ടിക വർഗ വികസന ഓഫീസർ എ ബി ശ്രീജാകുമാരി, പട്ടിക വർഗ വികസന ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *