സമഗ്ര ജീവൻ രക്ഷാ പരിശീലനകേന്ദ്രം പ്രവർത്തനം തുടങ്ങി

കോഴിക്കോട്: പൊതുജനങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കും ഒരുപോലെ പരിശീലനം നേടാൻ കഴിയുന്ന അഡ്വാൻസ്ഡ് മെഡിക്കൽ സ്റ്റിമുലേഷൻ സെൻ്റർ കോഴിക്കോട്ട് പ്രവർത്തനം ആരംഭിച്ചു. കോഴിക്കോട് ആസ്‌റ്റർ മിംസിൻ്റെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് തയ്യാറാക്കിയ പരിശീലനകേന്ദ്രത്തിൻ്റെ ഉദ്ഘാടനം ആസ്റ്റർ ഡി എം ഹെൽത്ത് കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ നിർവഹിച്ചു.

അത്യാധുനിക സാങ്കേതിക വിദ്യകളുടെയും മികച്ച ഉപകരണങ്ങളുടെയും സഹായത്തോടെ അടിയന്തര ഘട്ടങ്ങളെ ശാസ്ത്രീയമായി നേരിടാൻ ആവശ്യമായ മെഡിക്കൽ പരിശീലനമാണ് ഈ കേന്ദ്രത്തിൽ നിന്നും ലഭ്യമാകുക. പൊതുജനങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കും ആവശ്യമായ മുഴുവൻ പരിശീലനവും നൽകാൻ പ്രാപ്തമായതും, എല്ലാവിധ സൗകര്യങ്ങളോടും, അത്യാധുനിക ഉപകരണങ്ങളിലൂടെയുള്ള പരിശീലനം മെഡിക്കൽ അടിയന്തരാവസ്ഥ മൂലം കൂടിവരുന്ന മരണ നിരക്ക് കുറയ്ക്കാൻ സഹായകമാകുമെന്ന് ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.

ചടങ്ങിൽ മിംസ് ഹോസ്പിറ്റൽ ഡയറക്‌ടർമാരായ ഡോ. പി എം ഹംസ, ബഷീർ യു , സി എം എസ് ഡോ.എബ്രഹാം മാമൻ, എമർജൻസി വിഭാഗം ഡയറക്ടർ ഡോ. വേണുഗോപാലൻ പി പി, സി ഒ ഒ ലുഖ്മാൻ പൊൻമാടത്ത്, എച്ച് ആർ മാനേജർ ബ്രിജു മോഹൻ, ഡോ. പ്രതിഭ , ചീഫ് നഴ്സിംഗ് ഓഫീസർ ശീലാമ്മ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *