ചൂണ്ടയിട്ട് സുഹൈൽ ജേതാവ്

കോഴിക്കോട്: കാണികൾക്ക് ആവേശം പകർന്ന്
ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവലിൽ ഞായറാഴ്ച നടന്ന ചൂണ്ടയിടൽ മത്സരം. 83 പേരാണ് ബേപ്പൂർ പുലിമുട്ടിൽ നടന്ന വാശിയേറിയ മത്സരത്തിൽ പങ്കെടുത്തത്. കഴിഞ്ഞ വർഷം 40 പേർ പങ്കെടുത്ത സ്ഥാനത്താണ് ഇത്തവണത്തെ ഇരട്ടിയിൽ അധികം പങ്കാളിത്തം.

ചൂണ്ടയിൽ കുരുങ്ങുന്ന മത്സ്യങ്ങളുടെ തൂക്കത്തിനനുസരിച്ചാണ് വിജയികളെ തീരുമാനിക്കുന്നത്.
രണ്ടു മണിക്കൂറോളം നീണ്ട മത്സരത്തിൽ ഏത് തരം ചൂണ്ടയും ഉപയോഗിക്കാം.

970 ഗ്രാം മത്സ്യം പിടിച്ചു കൊണ്ട് സുഹൈൽ ഒന്നാം സ്ഥാനത്തെത്തി. തൊട്ടു പിന്നാലെ 840 ഗ്രാമോടെ ആലി ഹസൻ രണ്ടാം സ്ഥാനവും 690 ഗ്രാം തൂക്കമുള്ള മത്സ്യങ്ങൾ പിടിച്ച അൻസാർ മൂന്നാം സ്ഥാനവും നേടി.

ഫെസ്റ്റിന്റെ രണ്ടാം ദിനം നടന്ന ചൂണ്ടയിടൽ മത്സരം നാട്ടുകാർ ഉൾപ്പെടെയുള്ള മത്സ്യബന്ധന പ്രേമികൾ കാത്തിരുന്ന ഒന്നായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *