ദേവഗിരി റണ്ണർ അപ്കോഴിക്കോട്: ദേവഗിരി സെന്റ് ജോസഫ്സ് കോളേജിലെ ഫാ.ജോസഫ് പൈകട മെമ്മോറിയൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർ സോൺ വോളിബോൾ ഫൈനലിൽ ആതിഥേയയരായ ദേവഗിരി സെന്റ് ജോസഫ്സ് കോളേജിനെ പരാജയപ്പെടുത്തി ചേളന്നൂർ എസ്എൻജി കോളജ് ചാമ്പ്യൻമാരായി. സ്കോർ: (25-19,25-17,23-25,16-25,15- 08)
കോഴിക്കോട്: ദേവഗിരി സെന്റ് ജോസഫ്സ് കോളേജിലെ ഫാ.ജോസഫ് പൈകട മെമ്മോറിയൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർ സോൺ വോളിബോൾ ഫൈനലിൽ ആതിഥേയയരായ ദേവഗിരി സെന്റ് ജോസഫ്സ് കോളേജിനെ പരാജയപ്പെടുത്തി ചേളന്നൂർ എസ്എൻജി കോളജ് ചാമ്പ്യൻമാരായി. സ്കോർ: (25-19,25-17,23-25,16-25,15- 08)
ലൂസേഴ്സ് ഫൈനലിൽ കൊടകര സഹൃദയ കോളേജിനെ പരാജയപ്പെടുത്തി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മൂന്നാം സ്ഥാനക്കാരായി.
സ്കോർ ( 25-21, 25-17, 25-19)
വിജയികൾക്ക് സായ് മുൻ ഡയറക്ടർ വി.എ അഗസ്റ്റ്യൻ സമ്മാനദാനം നിർവഹിച്ചു.
ചടങ്ങിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. സക്കീർ ഹുസൈൻ, ഫിസിക്കൽ എഡ്യക്കേഷൻ വിഭാഗം പ്രൊഫസർ ഡോ. കെ.പി മനോജ്, ദേവഗിരി കോളേജ് ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗം അസി. പ്രൊഫസർമാരായ ഫാ. ബോണി അഗസ്റ്റ്യൻ, രേഖ ജോസ് എന്നിവർ സംസാരിച്ചു

