പിഎംഎംഎസ്‌വൈ പദ്ധതി: ഗുണഭോക്താക്കളുടെ ലിസ്റ്റിന് അംഗീകാരം

കോഴിക്കോട്: പ്രധാനമന്ത്രി മത്സ്യ സമ്പാദയോജന പദ്ധതിയുടെ തെരഞ്ഞെടുത്ത ഗുണഭോക്താക്കളുടെ ലിസ്റ്റിന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല കമ്മിറ്റി അംഗീകാരം നല്‍കി. സംയോജിത ആധുനിക തീരദേശ മത്സ്യഗ്രാമം പദ്ധതിയിലെ ഗുണഭോക്താക്കളുടെ ലിസ്റ്റിനും യോഗത്തില്‍ അംഗീകാരം നല്‍കി.

മത്സ്യബന്ധന മേഖലയിലൂടെ പൗരന്മാരുടെ ഭക്ഷ്യ സുരക്ഷ, പോഷകാഹാര സുരക്ഷ, സാമ്പത്തിക ഭദ്രത എന്നിവയ്ക്ക് പ്രാധാന്യം നല്‍കി നടപ്പിലാക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി മത്സ്യ സമ്പാദയോജന. ബയോഫ്‌ലോക് ഇന്‍പോണ്ട്, ഫിഷ് കിയോസ്‌ക്ക്, പ്രൊമോഷന്‍ ഓഫ് റീക്രിയേഷണല്‍ ഫിഷറീസ്, ഫിഷ് വെന്റിങ് സെന്റര്‍, ഐസ് പ്ലാന്റ്, ഇന്റഗ്രേറ്റഡ് മോഡേണ്‍ കോസ്റ്റല്‍ ഫിഷിങ് വില്ലേജ് എന്നീ പദ്ധതികളില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്കാണ് അംഗീകാരം നല്‍കിയത്.  

ജില്ലാ കലക്ടറുടെ ചേംമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി അനീഷ്, പ്രിന്‍സിപ്പള്‍ അഗ്രികള്‍ച്ചര്‍ ഓഫീസ് അസി. ഡയറക്ടര്‍ പി കെ സ്വപ്ന, ഇറിഗേഷന്‍ അസി. എഞ്ചിനീയര്‍ കെ ഐ ബിന്ദു, കൃഷി വിജ്ഞാന്‍ കേന്ദ്രം തലവന്‍ ഡോ. പി രാധാകൃഷ്ണന്‍, ജില്ലാപഞ്ചായത്ത് സീനിയര്‍ സൂപ്രണ്ട് ടി അബ്ദുള്‍ നാസര്‍, കര്‍ഷക പ്രതിനിധി പ്രവീൺ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *