കോഴിക്കോട്: പുതിയങ്ങാടി വെസ്റ്റ്ഹിൽ 72, 74 വാർഡ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിരുദ്ധ പ്രതിരോധ കൂട്ടായ്മ രൂപീകരിച്ചു. വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക, ക്ഷേത്ര, മസ്ജിദ് കമ്മിറ്റി അംഗങ്ങൾ അടക്കം നിരവധി പേർ പുതിയങ്ങാടി കോയാറോഡ് ജിഎംയുപി സ്കൂളിൽ ചേർന്ന യോഗത്തിൽ പങ്കെടുത്തു. ഹെഡ് മാസ്റ്റർ ടി അശോക് കുമാർ ഉദ്ഘാടനം ചെയ്തു. എം കെ അസ് കർ അദ്ധ്യക്ഷത വഹിച്ചു. ടി പി സമീർ സ്വാഗതം പറഞ്ഞു. കൗൺസിലർ പി പ്രസീന ക്യാമ്പയിൻ ലോഗോ പ്രകാശനം ചെയ്തു. കൗൺസിലർ എം കെ മഹേഷ് മുഖ്യ പ്രഭാഷണം നടത്തി. മുൻ കൗൺസിലർ കെ സു ബൈർ, പി കെ ഗണേഷൻ, എസ് വി ഷൗലിക്, ടി പി യൂനുസ്, ടി പി അംബിക, കെ പി ആരിഫ്, മനോജ് പള്ളിക്കണ്ടി,എൻ പി മുഹമ്മദലി , പി കെ സാബിത്ത്, എം കെ സർജാസ്, പി കെ ശംസുദ്ധീൻ, കെ ടി അക്ബർ, എം കെ റഊഫ് എന്നിവർ സംസാരിച്ചു.
Related Posts
കമ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റർ
കോഴിക്കോട്: കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 വാര്‍ഷിക പദ്ധതിയില്‍ കമ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: വിമണ്‍ സ്റ്റഡീസ്, ജെന്‍ഡര്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്,…
എന്‍ഡോസ്കോപ്പി ടെക്നീഷ്യന് നിയമനം
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി എച്ച്.ഡി.എസിന് കീഴില്‍ എന്‍ഡോസ്കോപ്പി ടെക്നീഷ്യന് നിയമനത്തിനുള്ള അഭിമുഖം ഫെബ്രുവരി 16ന് ഉച്ചക്ക് രണ്ടിന് നടക്കും. യോഗ്യത: ഡി.എം.ഇയുടെ ഡിപ്ലോമ ഇന്‍…
പ്ലാറ്റിനം ലെവൽ ഡിജിറ്റൽ ഹെൽത്ത് അക്രഡിറ്റേഷൻ ആസ്റ്റർ മിംസിന്
കോഴിക്കോട്: ആരോഗ്യ സംരക്ഷണ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് കേരളത്തിലെ ആദ്യ പ്ലാറ്റിനം ലെവൽ ഡിജിറ്റൽ ഹെൽത്ത് അക്രഡിറ്റേഷൻ കോഴിക്കോട് ആസ്റ്റർ മിംസിന് ലഭിച്ചു. ഇന്ത്യയിലെ ആശുപത്രികൾക്കായി പ്രത്യേകം…

