കോഴിക്കോട്: സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിൽ ആഗസ്റ്റ് 24 ഞായറാഴ്ച കേര വെളിച്ചെണ്ണ ലിറ്ററിന് 445 രൂപ നിരക്കിൽ ലഭിക്കും. ഒരു ദിവസത്തേക്കുള്ള പ്രത്യേക വിലക്കുറവാണ് ഇത്. വെളിച്ചെണ്ണയ്ക്ക് അനിയന്ത്രിതമായി വില ഉയർന്ന സാഹചര്യത്തിൽ, 529 രൂപ വിലയുള്ള ഒരു ലിറ്റർ കേര വെളിച്ചെണ്ണ, സപ്ലൈകോ വില്പനശാലകളിലൂടെ 457 രൂപയ്ക്ക് നൽകിയിരുന്നു. അതിലും12 കുറച്ചാണ് ഞായറാഴ്ച പ്രത്യേക ഓഫറിൽ നൽകുന്നത്. സപ്ലൈകോ ശബരി ബ്രാൻഡിലെ വെളിച്ചെണ്ണ സബ്സിഡി നിരക്കിൽ 349 രൂപയ്ക്കും, സബ്സിഡി ഇതര നിരക്കിൽ 429 രൂപയ്ക്കും ഓഗസ്റ്റ് മുതൽ നൽകുന്നുണ്ട്.
Related Posts
കുക്ക്: അഭിമുഖം നാലിന്
കോഴിക്കോട്: സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ താത്ക്കാലികമായി 89 ദിവസത്തേക്ക് കുക്കിനെ നിയമിക്കുന്നു. അഭിമുഖം ജൂലൈ നാലിന് രാവിലെ 11 മണിക്ക് സൂപ്രണ്ടിന്റെ ചേമ്പറില്‍. ഉദ്യോഗാര്‍ത്ഥികള്‍…
ഒരു വർഷത്തിൽ രണ്ടു കോടി പിഴയെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ്
മനുഷ്യാവകാശ കമ്മീഷനിൽ റിപ്പോർട്ട് കോഴിക്കോട്: ഫുഡ് ഗ്രേഡ് അല്ലാത്ത പ്ലാസ്റ്റിക് കവറുകളിൽ ഭക്ഷണ പദാർത്ഥങ്ങൾ വിതരണം ചെയ്ത കുറ്റത്തിന് കഴിഞ്ഞ വർഷം 7000 ത്തിലധികം പരിശോധനകൾ നടത്തി …
നോമ്പ് അട
ആവശ്യമായ സാധനങ്ങൾ• വറുത്ത അരിമാവ് -2 കപ്പ്• ശർക്കര -2 കപ്പ്• തേങ്ങ കീറിയത് -1 കപ്പ്• വെള്ള പയർ -1/4 കപ്പ്• ഏലക്ക പൊടി -ആവശ്യത്തിന്…

