സ്‌കൂള്‍ പ്രവേശനത്തിന് മില്‍മ പേഡ ഡിസ്‌കൗണ്ട് നിരക്കില്‍


കോഴിക്കോട്: സ്‌കൂള്‍ പ്രവേശനോത്സവത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് മില്‍മ പേഡ ഡിസ്‌കൗണ്ട് നിരക്കില്‍ നല്‍കും. പത്ത് ഗ്രാം പാക്കിംഗില്‍ നിലവില്‍ അഞ്ച് രൂപ വിലയുള്ള മില്‍മ പേഡ 3.15 രൂപയ്ക്കാണ് ലഭിക്കുക. സ്‌കൂളുകള്‍ക്ക് മാത്രമായാണ് സ്‌പെഷ്യല്‍ നിരക്കില്‍ നല്‍കുക. മില്‍മയുടെ ബേപ്പൂര്‍ നടുവട്ടം പ്ലാന്റില്‍ നിന്ന് ഉൽപ്പാദിപ്പിച്ചാണ് മില്‍മ പേഡ സ്‌കൂളുകളില്‍ നേരിട്ട് എത്തിക്കുന്നതെന്ന് മില്‍മ കോഴിക്കോട് ഡെയറി സീനിയര്‍ മാനേജര്‍ അറിയിച്ചു. ഓര്‍ഡറുകള്‍ക്ക് 8281448050, 9995439209 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

Leave a Reply

Your email address will not be published. Required fields are marked *