വടകര ആർടിഒയിലെ വാഹനം ബൊലേറോ ഓർമയിലേക്ക്….



വടകര: റെജിസ്ട്രേഷൻ,07/05/2009… നിർമാതാവ് മഹീന്ദ്ര മോട്ടോർസ് ലിമിറ്റഡ്…. സാങ്കേതികം 2523 സിസി,4 സിലിണ്ടർ എഞ്ചിൻ, 3200 ആർ പി എമ്മിൽ 64 ബി എച്ച് പി നൽകുന്ന കരുത്തൻ, 5 സ്പീഡ് മാന്വൽ ഗിയർ ബോക്സ്‌… പരമ്പരാഗത ഇൻലൈൻ ഫ്യുവൽ ഇൻജെക്ഷൻ ഹൃദയം…

ഒരു വകുപ്പ് വാഹനത്തിന് ആവശ്യമായ പ്രൗഢിയും, ഒരു എൻഫോഴ്‌സ്മെന്റ് വാഹനത്തിന്റെ ഔദ്യോഗിക അലങ്കാരങ്ങളും ഏറെക്കുറെ കൃത്യമായി ചേരുന്ന വളരെ ആർടിഒയിലെ ഈ വാഹനം അപകടങ്ങളോ വിവാദങ്ങളോ ഇട വരുത്താതെ ഇന്നേക്ക് – മെയ് 6 ന് – പതിനഞ്ചു വർഷം സർവീസ് പൂർത്തിയാക്കി വിട വാങ്ങുന്നു…

എല്ലാറ്റിനും വാണിംഗ് ലൈറ്റുകൾ, ബസ്സറുകൾ നൽകുന്ന ആധുനിക ശ്രേണി സുരക്ഷയൊന്നും ഇല്ലാത്ത വാഹനം. “സ്റ്റാർട്ടർ ബ്രഷ് തീർന്നു”എന്ന് പറയാൻ കഴിയാത്തതു കൊണ്ട് അതിന്റെ ഹോൾഡർ ഉരഞ്ഞു ശബ്ദമുണ്ടാക്കിയത്, വല്ലപ്പോഴും ബെൽറ്റ്‌ സ്ലിപ് ആവുന്ന ശബ്ദം…. ഒഴികെ യാതൊരു പരാതിയും പരിഭവവും കാണിക്കാതെ…… മുനിസിപ്പാലിറ്റി മുതൽ ഇരുപത്തി മൂന്നു പഞ്ചായത്തുകളിലെ റോഡുകൾ, കുന്നുകൾ, ഇടുങ്ങിയ പാലങ്ങൾ ….

വകുപ്പിന്റെ സാന്നിധ്യം പ്രകൃതി ക്ഷോഭങ്ങൾ മുതൽ പരാതികൾ പരിഹരിക്കാൻ വരെ ഓടി നടന്നത്….സംസ്ഥാനത്തെ മികച്ച പ്രഗത്ഭ എൻഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥരെ വഹിച്ചു തിളക്കം കൂട്ടിയത്….

നിയമ പരമായി “വാർദ്ധക്യം “.. എന്ന് ഇന്ന് ചാർത്തപ്പെട്ട ഈ പ്രിയ വാഹനം പതിനഞ്ചു വർഷമായി ഇന്നത്തെ തിയ്യതിയിലും ഏറക്കുറെ “യൗവനം” എന്ന നിലയിൽ നിലനിർത്താൻ നിർലോഭം സഹായിച്ച സമീപ ദേശത്തെ സ്ഥാപനങ്ങൾ… സ്വന്തം വാഹനം പോലെ ശ്രദ്ധിച്ച വകുപ്പ് ഡ്രൈവർ സുഹൃത്തുക്കൾ,…മാസക്കണക്കിന് പെന്റിങ് ആയാലും ഇന്ധനം തരുന്ന സ്ഥാപനങ്ങൾ…. എപ്പോഴെങ്കിലും വരുന്ന ഫണ്ട്‌ കൃത്യമായ അലോട്ട് ചെയ്യാൻ സഹായിക്കുന്ന ക്ലാർക്കു മാർ…വാഹനത്തിന്റെ ചാർജ് ഉള്ള ഓഫീസർമാർ…..ഇനിയും പതിറ്റാണ്ടുകൾ ഓടാനുള്ള കരുത്തും യൗവനവും പ്രൗഢിയും ഒരു വിങ്ങലായി ബാക്കിവെച്ചു കൊണ്ട്….

പ്രിയ വാഹനം ഇനി ഓർമയിലേക്ക്…

Leave a Reply

Your email address will not be published. Required fields are marked *