കോഴിക്കോട്: സിയസ്കൊ ആഭിമുഖ്യത്തിൽ സിയസ്കൊ വനിതാ വേദിയുടെ സഹകരണത്തോടെ നടത്തിയ ‘തെക്കേപ്പുറം കിസ്സ’ ഹൃദ്യാനുഭവമായി.
അമ്പത് വർഷം മുമ്പ് മുസ്ലിം തറവാടുകളിൽ നടന്ന കല്യാണത്തിൻ്റെ പുനരാവിഷ്കാരം അതിൻ്റെ തനിമ നിലനിർത്തി അവതരിപ്പിച്ചത് ശ്രദ്ധേയമായി.
പഴയ കാല വരൻമാരുടെ പാരമ്പര്യ വേഷമായ അങ്കർക്കയും തൊപ്പിയും ഷൂസും ധരിച്ചുള്ള പുതിയാപ്പിളയുടെ വരവും മാത്താപ്പുഅണിഞ്ഞ വധുവിനെ കൂട്ടിയുള്ള പുതുക്കവും ചരിത്രത്തിൽ ഇടം നേടി.
ഇതിന് സാക്ഷ്യം വഹിച്ച മേയർ ഡോ. ബീനാ ഫിലിപ്പ് സിയ്സ്കൊ തെക്കേപ്പുറം കിസ്സ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു.
കൗൺസിലർ കെ മൊയ്തീൻകോയ മുഖ്യ പ്രഭാഷണം നടത്തി.
സിയസ്കൊ പ്രസിഡൻ്റ് എഞ്ചി. പി മമ്മത് കോയ അദ്ധ്യക്ഷത വഹിച്ചു.
സിയസ്കൊ നിർമ്മിക്കുന്ന തെക്കേപ്പുറം കിസ്സയുടെ ഡോക്യുമെൻറിയുടെ സ്വിച്ച് ഓൺ കർമ്മം സിയസ്കൊ മുൻ പ്രസിഡൻ്റ് സി എ ഉമ്മർകോയ നിർവഹിച്ചു.
പൂഴിത്തറ കോയ, അഡ്വ. പി എൻ റഷീദ് അലി, എസ് വി അബ്ദുൽ അസീസ് എന്നിവർ പ്രസംഗിച്ചു.
കൺവീനർ സി ഇ വി അബ്ദുൽ ഗഫൂർ റിപ്പോർട്ട് അവതരിപ്പിച്ചു.
സിയസ്കൊ ജനറൽ സെക്രട്ടറി എസ് സർഷാർ
അലി സ്വാഗതവും വനിതാ വേദി ട്രഷറർ സി വഹീദ നന്ദിയും പറഞ്ഞു.
ഉച്ചക്ക് ശേഷം നടന്ന പഴയ കാല അനുഭവ സംഭവങ്ങൾ ( കിസ്സ പറയൽ ) സിയസ് കൊ മുൻ പ്രസിഡൻ്റ് പി ടി മുഹമ്മദലി അയവിറക്കി. പത്തോളം പേരാണ് അനുഭവങ്ങൾ പങ്കുവെച്ചത്.
സമാപന ചടങ്ങിൽ വനിതാ കമ്മീഷൻ അദ്ധ്യക്ഷ അഡ്വ. പി സതീദേവി ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു . മുസ്ലിം തറവാടു സ്ത്രീകളുടെ പാരമ്പര്യവേഷമായ കാച്ചിയും തട്ടവും പെൺകുപ്പായവും ഇപ്പോഴും ധരിക്കുന്ന 58 പേരെയാണ് ആദരിച്ചത്.
എഞ്ചി. പി മമ്മത് കോയ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് മുഖ്യാതിഥിയായിരുന്നു.
സംഘാടക സമിതി ജനറൽ കൺവീനർ
ബ്രസീലിയ ശംസുദ്ദീൻ തെക്കേപ്പുറം കിസ്സ വിശദീകരിച്ചു.
തെക്കേ പുറത്തുകാരുടെ വിളിക്കാരിത്തി കൈസുമ്മക്ക് വ്യവസായ പ്രമുഖകൻ സി ബി വി സിദ്ദീഖ് ഉപഹാരം നൽകി. വനിതാ കമ്മീഷൻ മുൻ അംഗം അഡ്വ. നൂർബിന റഷീദ്, കൗൺസിലർ പി ഉഷാദേവി എന്നിവർ ആശംസ അർപ്പിച്ചു.
സംഘാടക സമിതി ചെയർമാൻ സന്നാഫ് പാലക്കണ്ടി സ്വാഗതവും സിയ്സ് കൊ വൈസ് പ്രസിഡൻ്റ് കെ നൗഷാദ് നന്ദിയും പറഞ്ഞു.
വിവിധ മത്സരങ്ങളും നറുക്കെടുപ്പും പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും ഒപ്പനയുമുണ്ടായി.


