മാവൂർ: ഗ്രാമപഞ്ചായത്തിൽ പുതുതായി അനുവദിച്ച മൂന്ന് മിനി മാസ്റ്റ് ലൈറ്റുകൾ പി ടി എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. ചെറൂപ്പ പൊക്കിണാത്ത് അമ്പലം, പള്ളിയോൾ ഡിപ്പോ റോഡ്, മാവൂർ പോലീസ് സ്റ്റേഷൻ പരിസരം എന്നിവിടങ്ങളിലാണ് പുതിയ ലൈറ്റുകൾ സ്ഥാപിച്ചത്. എംഎൽഎയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നാണ് ലൈറ്റുകൾക്കുള്ള തുക അനുവദിച്ചിട്ടുള്ളത്.
കുന്നമംഗലം നിയോജക മണ്ഡലത്തിൽ ഈ സാമ്പത്തിക വർഷം 21 മിനി മാസ്റ്റ് ലൈറ്റുകൾക്ക് വേണ്ടി 29.6 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭ്യമാക്കിയിരുന്നത്. ഇവയിൽ കുന്നമംഗലം, ചാത്തമംഗലം, പെരുമണ്ണ ഗ്രാമപഞ്ചായത്തുകളിൽ അനുവദിച്ച ലൈറ്റുകളുടെ ഉദ്ഘാടനം നേരത്തെ എംഎൽഎ നിർവഹിച്ചിരുന്നതാണ്.
മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വാസന്തി വിജയൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ സുധ കമ്പളത്ത്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പുലപ്പാടി ഉമ്മർ മാസ്റ്റർ, കെ പി ഗീത, ആർ മിനി, എ.പി മോഹൻദാസ്, മാവൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ പി രാജേഷ്, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
മാവൂരിൽ മൂന്ന് മിനി മാസ്റ്റ് ലൈറ്റുകൾ

