കോഴിക്കോട്: കേരള സർക്കാർ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന കേരള – ക്യൂബ ഇന്റർനാഷണൽ ചെസ്സ് ഫെസ്റ്റിവലിന് മുന്നോടിയായി 14 ജില്ലകളിലും അണ്ടർ 19 കർട്ടൻ റെയ്സർ ടൂർണമെന്റുകൾ നടത്തുന്നു.
ഈ ടൂർണമെന്റുകളിൽ ആദ്യ മൂന്ന് സ്ഥാനം നേടുന്നവർക്ക് കേരളത്തിലെയും ക്യൂബയിലെയും മുൻനിര ചെസ്സ് താരങ്ങൾ മാറ്റുരയ്ക്കുന്ന കേരള- ക്യൂബ “ചെ” ഇന്റർനാഷണൽ ചെസ്സ് ഫെസ്റ്റിവലിലേക്ക് പ്രവേശനം ലഭിക്കും എല്ലാ ജില്ലകളിൽ നിന്നും മൂന്നു വീതം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമാണ് പ്രവേശനം ലഭിക്കുന്നത്.
വിജയികൾക്ക് ആർ ബി രമേഷ്, വി ശരവണൻ എന്നീ അന്താരാഷ്ട്ര പ്രശസ്തരായ ചെസ്സ് കോച്ചുമാരുടെ നേതൃത്വത്തിൽ നടക്കുന്ന സൗജന്യ കോച്ചിങ് ക്ലാസ്സിലേക്ക് പ്രവേശനം ലഭിക്കുന്നതിനൊപ്പം പ്രഗ്നാനന്ദ, നിഹാൽ സരിൻ എന്നീ സൂപ്പർ ഗ്രാൻഡ് മാസ്റ്റേഴ് പുമായി സൈമൾ ചെസ്സ് കളിക്കാനും അവസരം ലഭിക്കും.
ഈ കർട്ടൻ റെയ്സർ ടൂർണമെന്റിന്റെ കോഴിക്കോട് ജില്ലയിലെ സെലക്ഷൻ ചെസ്സ് ടൂർണമെന്റ് (അണ്ടർ 19 വിഭാഗം ) 2023 നവംബർ 14 ന് കോഴിക്കോട് അഷ്ടപദ ചെസ്സ് & സാംസ്കാരിക കേന്ദ്രം എസ് കെപൊറ്റെക്കാട് ഹാളിൽ നടക്കും.
താൽപ്പര്യമുള്ളവർ ജ്യോതിലാൽ 9745342249, പ്രേംചന്ദ് 98950 31874,9446501792എന്നിവരെ ബന്ധപ്പെടുക. രജിസ്ട്രേഷൻ 2023 നവംബർ 13ന് വൈകിട്ട് 5 വരെ മാത്രം.

