ക്രിസ്മസ് കുടുംബമേള

കോഴിക്കോട് : മുഹമ്മദ് റഫി ലവേഴ്സ് അസോസിയേഷന്റെ അഭിമുഖ്യത്തിൽ 101 -ാമത്തെ മുഹമ്മദ് റഫി ജന്മദിന ആഘോഷം ക്രിസ്മസ് കുടുംബമേള നടത്തി. കോഴിക്കോട് കോർപ്പറേഷൻ നിയുക്ത പ്രതിപക്ഷ നേതാവ് മുഹമ്മദ് ഷമീൽ ഉദ്ഘാടനം ചെയ്തു.
ആർ ജയന്തകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കുറ്റിച്ചിറ വാർഡ് കൗൺസിലർ ഫാത്തിമ തഹലീയ മുഖ്യ പ്രഭാഷണം നടത്തി. കോഴിക്കോട് ടൗൺഹാളിൽ മുഹമ്മദ് റാഫിയുടെ 155 ഗാനങ്ങൾ ആലപിച്ച് റിക്കാർഡ് ഭേദിച്ച അഷറഫ് കലിക്കറ്റിന് പി ടി ആസാദ് ഉപഹാരം നൽകി പി അബ്ദു, മുജീബ് കുറ്റിച്ചിറ, ഹൻസാ ജയന്ത് ,അബ്ദുല്ലത്തീഫ് അരീക്കോട്, കെ പി അബ്ദുള്ളക്കോയ തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികളിൽ പങ്കെടുത്തവർക്കുള്ള ഉപഹാരങ്ങൾ കൗൺസിലർ  മുഹമ്മദ് ഷമീൽ, ഫാത്തിമ തഹലീയ എന്നിവർ നൽകി.

Leave a Reply

Your email address will not be published. Required fields are marked *